സൗദിയില്‍ പൊതുഗതാഗത നിരക്ക് പരിഷ്‌കരിക്കുന്നു; വിദ്യാർത്ഥികൾക്കുള്ള നിരക്കിളവ് ഒഴിവാക്കും

വിദ്യാര്‍ഥികള്‍ക്കുള്ള നിരക്കിളവ് പൂര്‍ണ്ണമായും ഇല്ലാതാകും പകരം രണ്ട് മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് നിരക്കില്‍ അന്‍പത് ശതമാനം ഇളവ് ലഭ്യമാക്കും.

Update: 2022-09-03 16:12 GMT
Editor : banuisahak | By : Web Desk
Advertising

ദമാം: സൗദിയില്‍ പൊതുഗതാഗത നിരക്ക് പരിഷ്‌കരിക്കുന്നതിന് ഗതാഗത മന്ത്രാലയം അനുമതി നല്‍കി. ബസ് ടിക്കറ്റ് നിരക്കും ഫെയര്‍ സ്റ്റേജുകളും പുതുക്കി നിശ്ചയിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക നിരക്കിളവ് ഒഴിവാക്കി പകരം രണ്ട് മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തുന്നതിനും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

രാജ്യത്തെ പൊതുഗതാഗത നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി എഞ്ചിനിയര്‍ സ്വാലിഹ് അല്‍ജാസര്‍ അനുമതി നല്‍കി. ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതും ഫെയര്‍ സ്റ്റേജുകള്‍ പുതുക്കി നിശ്ചയിക്കുന്നതുമുള്‍പ്പെടെ നിരവധി പരിഷ്‌കരണങ്ങള്‍ ഉല്‍പ്പെടുത്തിയാണ് നിയമം പരിഷ്‌കരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള നിരക്കിളവ് പൂര്‍ണ്ണമായും ഇല്ലാതാകും പകരം രണ്ട് മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് നിരക്കില്‍ അന്‍പത് ശതമാനം ഇളവ് ലഭ്യമാക്കും.

നിരക്ക് പുതുക്കുന്നതിന് പൊതുഗതാഗത അതോറിറ്റികളും ഓപ്പറേറ്റര്‍മാരുമടങ്ങുന്ന സമിതി സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഗതാഗത മന്ത്രിയുള്‍പ്പെടുന്ന മന്ത്രാലയ സമിതി റിപ്പോര്‍ട്ട് അവലോകനം ചെയ്ത് അനുമതി ലഭ്യമാക്കുന്നതോടെ പുതുക്കിയ നിരക്ക് നിലവില്‍ വരും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News