ധനകാര്യ സ്ഥാപനങ്ങൾക്ക് എ.ഐ സേവനം സംബന്ധിച്ച് മാർഗരേഖയുമായി ഖത്തർ സെൻട്രൽ ബാങ്ക്

ഖത്തർ സെൻട്രൽബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Update: 2024-09-05 19:48 GMT
Advertising

ദോഹ: ധനകാര്യ സ്ഥാപനങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം സംബന്ധിച്ച് മാർഗരേഖയുമായി ഖത്തർ സെൻട്രൽ ബാങ്ക്. ഖത്തറിന്റെ മൂന്നാം സാമ്പത്തിക സ്ട്രാറ്റജിയുടെയും ഫിൻടെക് സ്ട്രാറ്റജിയുടെയും ഭാഗമായാണ് നൂതന സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം സംബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങൾക്ക് മാർഗനിർദേശം നൽകിയത്.

ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം സുതാര്യമാക്കാനും ചിലവ് കുറക്കാനും കാര്യക്ഷമത വർധിപ്പിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ഉപയോഗപ്പെടുത്താം. ഏതെല്ലാം മേഖലകളിൽ എങ്ങിനെയെല്ലാം എ.ഐ  ഉപയോഗപ്പെടുത്താമെന്ന് മാർഗരേഖ വ്യക്തമാക്കുന്നുണ്ട്. ഖത്തർ സെൻട്രൽബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യത്തെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഖത്തർ സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ എ.ഐ മാർഗനിർദേശങ്ങൾ. എ.ഐ ഉപയോഗപ്പെടുത്തുന്നതിലൂടെ സ്ഥാപനങ്ങൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനും ഉന്നത നിലവാരം പുലർത്താനും കഴിയുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News