ഗസ്സക്ക് വീണ്ടും സഹായഹസ്തവുമായി സൗദി
ഭക്ഷണം, മരുന്ന്, പാര്‍പ്പിട സൗകര്യങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ അടങ്ങുന്നതാണ് സഹായം
ദമ്മാം: ഗസ്സക്കുള്ള സൗദിയുടെ സഹായപ്രവാഹം തുടരുന്നു.സൗദി അയച്ച പതിനാറ് ട്രക്കുകള്‍ കൂടി റഫാ അതിര്‍ത്തി കടന്ന് ഗസ്സയിലെത്തി.ഭക്ഷണം, മരുന്ന്, പാര്‍പ്പിട സൗകര്യങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ അടങ്ങുന്നതാണ് സഹായം.
വ്യോമ കടല്‍ മാര്‍ഗം ഈജിപ്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കള്‍ റോഡു മാര്‍ഗ്ഗം റഫാ അതിര്‍ത്തി വഴിയാണ് ഗസ്സയിലേക്കെത്തിച്ചത്.കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ മുഖേനയാണ് സഹായ വിതരണം.
ഇതോടെ സൗദിയുടെ സഹായവുമായി ഗസ്സയിലെത്തുന്ന ട്രക്കുകളുടെ എണ്ണം 172 ആയി. ഫലസ്തീന്‍ ജനതയുടെ പ്രതിസന്ധിയില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് സഹായവിതരണം വഴി സൗദി നടത്തികൊണ്ടിരിക്കുന്നതെന്ന് റിലീഫ് സെന്റര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഫലസ്തീന് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ പൊതുജനങ്ങളില്‍ നിന്നും ധനസഹായവും സ്വരൂപിച്ചുവരുന്നുണ്ട്. സാഹേം പ്ലാറ്റ്‌ഫോം വഴിയാണ് ധനസമാഹരണം പുരോഗമിക്കുന്നത്.