മദീനയിലെ പ്രവാചകന്‍റെ പള്ളിക്ക് സമീപം റുഅ അൽ മദീന പദ്ധതി പ്രഖ്യാപിച്ചു

ലോകോത്തര നിലവാരത്തിലേക്ക് മദീനയെ വികസിപ്പിക്കുന്ന റൂഅ അൽ മദീന വികസന പദ്ധതിയിലൂടെ വിശ്വാസികൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം

Update: 2022-08-25 19:18 GMT
Editor : ijas
Advertising

ദമ്മാം: മദീനയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റൂഅ അൽ മദീന വികസന പദ്ധതി പ്രഖ്യാപിച്ചു. പ്രവാചക നഗരിയെ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതാണ് പദ്ധതി. പദ്ധതി പൂർത്തിയാകുന്നതോടെ 30 ദശലക്ഷം തീർഥാടകരെ ഉൾക്കൊള്ളുവാനുള്ള ശേഷി കൈവരിക്കും. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് കിരീടവകാശി പറഞ്ഞു.

Full View

ലോകോത്തര നിലവാരത്തിലേക്ക് മദീനയെ വികസിപ്പിക്കുന്ന റൂഅ അൽ മദീന വികസന പദ്ധതിയിലൂടെ വിശ്വാസികൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. 2030 ഓടെ 30 ദശലക്ഷം തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയിലേക്ക് ഉയർത്തും. ഏറ്റവും ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇത് നടപ്പിലാക്കുകയെന്ന് കിരീടാവകാശി പറഞ്ഞു. 1.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിൽ 2030 ഓടെ തീർഥാടകർക്ക് താമസിക്കുവാനായി 47,000 ഹോട്ടൽ മുറികൾ നിർമ്മിക്കും. പ്രതിവർഷം 3 കോടിയോളം ആളുകൾക്ക് പ്രവേശിക്കാനാകും വിധം നഗരം വികസിപ്പിക്കും. പ്രവാചകൻ്റെ പള്ളിയുടെ കിഴക്ക് ഭാഗത്താണ് പദ്ധതി നടപ്പിലാക്കുക. ഇവിട 15 ലക്ഷം സ്ക്വയർ മീറ്റർ മേഖല പൂർണമായും മരങ്ങളും ചെടികളും വെച്ച് പിടിപ്പിക്കും. സന്ദർശകർക്കായി 9 ബസ് സ്റ്റോപ്പുകൾ, ഒരു മെട്രോ ട്രെയിൻ സ്റ്റേഷൻ, സ്വയം ഓടിക്കുന്ന വാഹനങ്ങൾക്കുള്ള ട്രാക്ക്, ഭൂഗർഭ പാർക്കിംഗ് എന്നിവ ഉൾപ്പെടെ നിരവധി ഗതാഗത സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. പദ്ധതി നടപ്പിലാകുന്നതോടെ ഒരു ലക്ഷത്തോളം പേർക്ക് തൊഴിലവസങ്ങളുമുണ്ടാകും. പൂർണ്ണമായും പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ ഉടമസ്ഥതയിലുള്ള അൽ മദീന ഹോൾഡിംഗ് കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News