യൂറോപ്പല്ല പ്രവാസികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം കൊടുക്കുന്നത് ഈ ഗൾഫ് രാജ്യം

ലോകത്ത് പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ രാജ്യം യു.കെ ആണെന്നും ഇ.സി.എ ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട് പറയുന്നു.

Update: 2023-07-29 12:25 GMT
Advertising

റിയാദ്: ഗൾഫ് മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങൾ കൊണ്ടുവരുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് സൗദി അറേബ്യ. ഇപ്പോഴിതാ ലോകത്ത് തന്നെ പ്രവാസികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന രാജ്യമായി സൗദി മാറിയിരിക്കുകയാണ്. കൺസൾട്ടൻസി ഇ.സി.എ ഇന്റർനാഷണലിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് സൗദിയുടെ ഈ നേട്ടത്തെക്കുറിച്ച് പറയുന്നത്.

സൗദി അറേബ്യയിലെ മിഡിൽ മാനേജർ തസ്തികയിൽ ജോലി ചെയ്യുന്നവർ പ്രതിവർഷം ശരാശരി 83,763 പൗണ്ട് (88.64 ലക്ഷം രൂപ) സമ്പാദിക്കുന്നതായി മൈഎക്‌സ്പാട്രിയേറ്റ് മാർക്കറ്റ് പേ സർവേ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പണം സമ്പാദിക്കാൻ പറ്റുന്നത് ഗൾഫ് രാജ്യങ്ങളിൽനിന്നാണെന്ന് പഠനം പറയുന്നു.

ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സൗദി ശമ്പളം നൽകുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം കുറവുണ്ടായിട്ടും ശരാശരി ശമ്പളം ഉയർന്നു തന്നെ നിൽക്കുകയാണ്.

ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ഥലം യു.കെ ആണെന്ന് സർവേ പറയുന്നു. യു.കെയിൽ പാക്കേജ് വലുതാണെങ്കിലും വ്യക്തിഗത നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുന്നത് പ്രവാസികൾക്ക് തിരിച്ചടിയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News