സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ബില്യണ്‍ റിയാലായി ഉയരുമെന്ന് ധനമന്ത്രാലയം
ചെലവ് 1,114 ബില്യണ്‍ റിയാലെന്ന് പ്രതീക്ഷ
ജിദ്ദ: സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ബില്യണ്‍ റിയാലായി ഉയരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. 1,114 ബില്യണ്‍ റിയാൽ ചെലവും, ഒമ്പത് ബില്യണ്‍ റിയാൽ മിച്ചവും പ്രതീക്ഷിക്കുന്നുണ്ട്. 2023 ലെ ബജറ്റിന് മുന്നോടിയായുള്ള പ്രീ ബജറ്റ് റിപ്പോർട്ടിലാണ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്. മൊത്തം ജി.ഡി.പിയുടെ 0.2 ശതമാനമാണ് മിച്ചമായി കണക്കാക്കിയിട്ടുളളത്.
ചെലവുകളുടെയും സാമ്പത്തിക നിയന്ത്രണത്തിൻ്റെയും കാര്യക്ഷമതയും ഫലപ്രാപ്തിയും ഉയര്‍ത്തുന്നതിനും, രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുമെന്നും ധനമന്ത്രാലയം അറിയിച്ചു. കൂടാതെ സ്വകാര്യ മേഖലയുമായി പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെ പ്രാദേശിക നിക്ഷേപത്തിൻ്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.