സൗദിയിൽ ഡീസൽ വിലയിൽ വീണ്ടും വർധന; ലിറ്ററിന് 1.66 റിയാലായി ഉയർന്നു

ഇത്തവണ ഡീസൽ വിലയിലെ വർധന 44 ശതമാനമാണ്

Update: 2025-01-01 13:19 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: സൗദി ദേശീയ എണ്ണ കമ്പനിയായ  അരാംകോ ഡീസൽ വില വീണ്ടും വർധിപ്പിച്ചു. അരാംകോ ഓരോ വർഷത്തിലുമാണ് എണ്ണ വില പുനഃപരിശോധിക്കാറുള്ളത്. ഇത്തവണ ഡീസൽ വിലയിലെ വർധന 44 ശതമാനമാണ്. ഒരു ലിറ്റർ ഡീസലിന് 1.66 റിയാൽ എന്ന തോതിലാണിത് പുതിയ വില. കമ്പനി എണ്ണ വില പുനഃപരിശോധിക്കുന്നത് 2022ന് ശേഷം ഇത് നാലാം തവണയാണ്. ഈ വർഷം ആദ്യ പാദത്തിൽ ഡീസൽ വിലയിൽ 53 ശതമാനത്തിന്റെ വർധനവ് വരുത്തിയിരുന്നു. ലിറ്ററിന് 1.15 റിയാലായിരുന്നു അന്നത്തെ വർധന.

2015ന് മുന്നേ ദീർഘകാലം എണ്ണ വില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇതിന് ശേഷം 80 ശതമാനം വർധിപ്പിച്ചു. അഞ്ചു ശതമാനം മൂല്യ വർധിത നികുതി ബാധകമായതോടെ ഡീസൽ വില 5 ശതമാനം ഉയർത്തി. മൂല്യ വർധിത നികുതി പത്തു ശതമാനമായതോടെ 2020 ൽ ഡീസൽ വില വീണ്ടും 10 ശതമാനം വർധിപ്പിച്ചു. അതേസമയം നിലവിൽ പെട്രോൾ വിലയിൽ അരാംകോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഒക്‌റ്റേൺ 91 ഇനത്തിൽ പെട്ട ഗ്രീൻ പെട്രോളിന് ലിറ്ററിന് 2.18 റിയാലും,ഒക്‌റ്റേൺ 95 ഇനത്തിൽ പെട്ട റെഡ് പെട്രോളിന് ലിറ്ററിന് 2.33 റിയാലുമാണ് നിലവിലെ വില.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News