സൗദിയുടെ ഫ്‌ളൈ അദീൽ ദുബായിലേക്ക്; കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരം
സൗദിയിലെ ബജറ്റ് വിമാന കമ്പനിയാണ് ഫ്‌ളൈ അദീൽ. അതിനാൽ തന്നെ ഇരു രാജ്യങ്ങൾക്കുമിടിയിൽ കുറഞ്ഞ നിരക്കിൽ യാത്ര സാധിക്കും.
സൗദി അറേബ്യയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ അദീൽ വിമാനം ജിദ്ദ ദുബായ് സെക്ടറിൽ സർവ്വീസ് ആരംഭിച്ചു. ജിദ്ദ ദുബായ് സെക്ടറിൽ ദിവസവും പത്ത് വിമാനങ്ങളാണ് സർവ്വീസ് നടത്തുക. ഇതോടെ വിമാന യാത്ര നിരക്കിലും കുറവു വരും
ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനതാവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ നിന്നും ദുബായ് അന്തരാാഷ്ട്ര വിമാനതാവളത്തിലെ ഒന്നാം നമ്പർ ടെർമിനലിലേക്കാണ് ഫ്‌ളൈ അദീൽ സർവ്വീസ് നടത്തുക. എ320 നിയോ ശ്രേണിയിൽ പെട്ട വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുകയെന്ന് ഫ്‌ളൈ അദീൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് അഹമ്മദ് അൽ ബ്രഹീം പറഞ്ഞു.
തുടക്കത്തിൽ ദിവസവും എട്ട് വിമാനങ്ങൾ ദുബായ് ജിദ്ദ സെക്ടറിൽ സർവ്വീസ് നടത്തും. ഡിസംബർ എട്ട് മുതൽ രണ്ട് വിമാനങ്ങൾ കൂടി കൂടുതലായി സർവ്വീസിനെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദക്കും ദുബായിക്കുമിടയിലുള്ള യാത്രക്കാരുടെ വർധിച്ച് വരുന്ന ആവശ്യം കണക്കിലെടുത്താണ് പുതിയ സർവ്വീസുകൾ.
സൗദിയിലെ ബജറ്റ് വിമാന കമ്പനിയാണ് ഫ്‌ളൈ അദീൽ. അതിനാൽ തന്നെ ഇരു രാജ്യങ്ങൾക്കുമിടിയിൽ കുറഞ്ഞ നിരക്കിൽ യാത്ര സാധിക്കും. സന്ദർശകർ, ഉംറ തീർത്ഥാടകർ, ടൂറിസ്റ്റുകൾ എന്നിവർക്കെല്ലാം ഗുണമാകും പുതിയ സേവനം.