ഹുറൂബ് ചട്ടങ്ങളിൽ മാറ്റം വരുത്തി സൗദി

ഹുറൂബുകാർക്ക് 60 ദിവസം സമയം അനുവദിക്കും

Update: 2022-10-23 18:11 GMT
Editor : banuisahak | By : Web Desk
Advertising

ജിദ്ദ: സൗദിയിൽ ഹുറൂബ് കേസിലകപ്പെട്ടവർക്ക് മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പുതിയതായി ഹുറൂബാകുന്നവർക്ക് 60 ദിവസത്തിനുള്ളിൽ സ്പോൺസർഷിപ്പ് മാറുകയോ, ഫൈനൽ എക്സിറ്റ് നേടുകയോ ചെയ്യാം.

നേരത്തെ ഹുറൂബിലകപ്പെട്ടവർക്ക് സ്പോണ്സർഷിപ്പ് മാറുവാൻ 15 ദിവസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. ഇനി മുതൽ തൊഴിലാളി ഒളിച്ചോടിയതായി സ്പോണ്സർ പരാതി നൽകിയാൽ സുരക്ഷിത സാഹചര്യത്തിലേക്ക് മാറാൻ തൊഴിലാളിക്ക് 60 ദിവസം വരെ സാവകാശം അനുവദിക്കും. ഈ സമയത്തിനിടക്ക് തൊഴിലാളിക്ക് ഫൈനൽ എക്സിറ്റിൽ രാജ്യം വിടുകയോ പുതിയ തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറുകയോ ചെയ്യാം.

തൊഴിലാളി ജോലിയിൽ നിന്ന് വിട്ട് നിന്നാൽ അക്കാര്യം തൊഴിലുടമ ഖിവ പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യണം. ഇതോടെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ബന്ധം അവസാനിക്കും. തുടർന്നുളള 60 ദിവസത്തിനിടെയാണ് മറ്റൊരു തൊഴിലുടമയിലേക്ക് സ്പോൺസർഷിപ്പ് മാറ്റുകയോ ഫൈനൽ എക്സിറ്റ് നേടി രാജ്യം വിടുകയോ ചെയ്യേണ്ടത്. അല്ലാത്ത പക്ഷം 60 ദിവസം കഴിഞ്ഞാൽ തൊഴിലാളി സ്വമേധയാ ഹുറൂബ് വിഭാഗത്തിലുൾപ്പെടും. 

ഇങ്ങനെ സ്പോൺസർഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവി, സ്പോൺർഷിപ്പ് മാറ്റുന്നതിനുള്ള ഫീസ്, ഇഖാമ ഫീസ് തുടങ്ങിയവ പുതിയ തൊഴിലുമടയാണ് വഹിക്കേണ്ടത്. ഒക്ടോബർ 23 മുതൽ ഹുറൂബിലകപ്പെടുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാൽ നേരത്തെ ഹുറൂബിലകപ്പെട്ടവർക്ക് ഇന്ന് മുതൽ 15 ദിവസത്തിനുള്ളിൽ മറ്റൊരു തൊഴിലുടമയിലേക്ക് സ്പോൺസർഷിപ്പ് മാറികൊണ്ട് സുരക്ഷിതരാകാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News