ഗോതമ്പ് ഇറക്കുമതി; ടെന്‍ഡര്‍ ക്ഷണിച്ച് സൗദി

ടെന്‍ഡര്‍ വഴി 535 മെട്രിക് ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യും

Update: 2022-10-22 15:49 GMT
Editor : banuisahak | By : Web Desk
Advertising

ദമാം: ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ച് സൗദി ഗ്രൈയിന്‍സ് ഓര്‍ഗനൈസേഷന്‍. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളയില്‍ അഞ്ഞൂറ്റ് മുപ്പത്തിയഞ്ച് മെട്രിക് ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിനാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ഭക്ഷ്യ ഉല്‍പന്നത്തിന്റെ മതിയായ സ്റ്റോക്ക് നിലനിര്‍ത്തുന്നതിനും ഭക്ഷ്യ വിപണിയില്‍ നിന്നുള്ള ആവശ്യം നിറവേറ്റുന്നതിന്റെയും ഭാഗമയാണ് പുതിയ ടെന്‍ഡര്‍ നടപടി. രാജ്യത്തേക്ക് പുതുതായി 535 മെട്രിക് ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിന് സൗദി ഗ്രൈയിന്‍സ് ഓര്‍ഗനൈസേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.

2023 മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രിൽ 25 വരെയുള്ള കാലത്ത് രാജ്യത്ത് ഗോതമ്പ് എത്തിക്കുന്നതിനാണ് ടെന്‍ഡര്‍. ഗോതമ്പിന്റെ തന്ത്രപധാനമായ സ്റ്റോക്കുകള്‍ നിലനര്‍ത്തുന്നതിനും മില്ലിംഗ് കമ്പനികളില്‍ നിന്നുള്ള ആവശ്യം നിറവേറ്റുന്നതിന്റെയും ഭാഗമാണ് ടെന്‍ഡര്‍ നടപടിയെന്ന് എസ്.ജി.ഒ ഗവര്‍ണര്‍ എഞ്ചിനിയര്‍ അഹമദ് അല്‍ഫാരിസ് പറഞ്ഞു. ഒമ്പത് ഷിപ്പ്‌മെന്റുകളിലായെത്തുന്ന ചരക്ക് ജിദ്ദ, യാമ്പു തുറമുഖങ്ങളില്‍ മൂന്ന് വീതവും ദമ്മാം തുറമുഖത്ത് രണ്ടും, ജിസാനില്‍ ഒന്നുമായി വിതരണം ചെയ്യും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News