ലൈസൻസില്ലാത്ത താമസ കേന്ദ്രങ്ങൾ ചേർക്കരുത്; ഹോട്ടൽ ബുക്കിങ് ആപ്പുകൾക്ക് മുന്നറിയിപ്പുമായി സൗദി ടൂറിസം മന്ത്രാലയം
Update: 2024-12-30 16:26 GMT
ദമ്മാം: സൗദിയിൽ ഹോട്ടൽ ബുക്കിങ് ആപ്പുകൾക്ക് മുന്നറിയിപ്പുമായി ടൂറിസം മന്ത്രാലയം. ലൈസൻസില്ലാത്ത വീടും ലോഡ്ജും, ഹോട്ടലുകളും ആപ്പിൽ ചേർക്കരുത്. നിയമം ലംഘിക്കുന്ന കമ്പനികൾക്കും ആപ്പുകൾക്കും ജനുവരി ഒന്ന് മുതൽ കനത്ത പിഴ ചുമത്തും. രാജ്യത്തെ ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾക്കും വെബ്‌സൈറ്റുകൾക്കുമാണ് മന്ത്രാലയത്തിൻറെ കർശന നിർദ്ദേശം നൽകിയത്. മന്ത്രാലയത്തിൻറെ നിർദ്ദേശം മറികടന്ന് നിയമലംഘനങ്ങളിലേർപ്പെടുന്ന പ്ലാറ്റുഫോമുകൾ കടുത്ത പിഴയുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ.