സൗദി-യുഎസ് സംയുക്ത സൈനികാഭ്യാസം സമാപിച്ചു
റിയാദ്: കിഴക്കന്‍ പ്രവിശ്യയില്‍ മേഖലാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ സഈദ് ബിന്‍ അബ്ദുറഹ്‌മാന്‍ അബു അസഫിന്റെ സാന്നിധ്യത്തില്‍ സൗദി-യുഎസ് സംയുക്ത സൈനികാഭ്യാസം (പ്രിവന്‍ഷന്‍ ഷീല്‍ഡ് 3) സമാപിച്ചു.
കൂട്ടനശീകരണ ശേഷിയുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഇരു സൗഹൃദ രാജ്യങ്ങളും തമ്മില്‍ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്.
യുഎസ് സേന, സൗദി സായുധ സേന, സിവില്‍ ഡിഫന്‍സ്, സൗദി റെഡ് ക്രസന്റ്, എന്നിവയ്ക്ക് പുറമേ, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്, ആരോഗ്യ മന്ത്രാലയം എന്നിവരും സമാപന ചടങ്ങില്‍ പങ്കെടുത്തു.
അഭ്യാസത്തില്‍ പങ്കെടുത്ത എല്ലാവരേയും അഭിനന്ദിച്ചതോടൊപ്പം യുഎസ് സേനകളുടെ പങ്കാളിത്തത്തെ വിലമതിക്കുന്നതായി മേജര്‍ ജനറല്‍ അബു അസഫ് എടുത്ത് പറഞ്ഞു. അഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയതായും പദ്ധതി ലക്ഷ്യം നേടിയതായും അദ്ദേഹം പറഞ്ഞു.