രക്ഷിതാവ് ഫീസ് കുടിശ്ശിക വരുത്തിയാല്‍ വിദ്യാര്‍ഥിയുടെ പഠനം തടയാന്‍ സ്‌കൂളുകള്‍ക്ക് അനുവാദമില്ലെന്ന് സൗദി
എന്നാല്‍ കുടിശ്ശിക തുക അടച്ചു തീര്‍ക്കുന്നത് വരെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും തടഞ്ഞുവെക്കാന്‍ സ്‌കൂളിന് അവകാശമുണ്ടെന്നും സമിതി അറിയിച്ചു.
രക്ഷിതാവ് സ്‌കൂള്‍ ഫീസ് കുടിശ്ശിക വരുത്തിയതിന് വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുവാനോ തുടര്‍ പഠനം തടയുവാനോ പരീക്ഷയെഴുതുന്നതില്‍ നിന്ന് തടയുവാനോ സ്വകാര്യ സ്‌കൂളുകള്‍ക്ക് അവകാശമില്ലെന്ന് സൗദി ഉപഭോക്തൃ സംരക്ഷണ സമിതി വ്യക്തമാക്കി. എന്നാല്‍ കുടിശ്ശിക തുക അടച്ചു തീര്‍ക്കുന്നത് വരെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും തടഞ്ഞുവെക്കാന്‍ സ്‌കൂളിന് അവകാശമുണ്ടെന്നും സമിതി അറിയിച്ചു.
രാജ്യത്ത് സ്‌കൂള്‍ ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ പഠനവകാശം ഹനിക്കുന്നതായി പരാതി ഉയര്‍ന്ന സഹചര്യത്തിലാണ് സൗദി ഉപഭോക്തൃ സരംക്ഷണ സമിതി വിശദീകരണം നല്‍കിയത്. ഫീസ് കുടിശ്ശികയുടെ പേരില്‍ തന്റെ രണ്ട് കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറാന്‍ സ്വകാര്യ സ്‌കൂള്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ച് ഒരു രക്ഷിതാവ് സമിതിയെ സമീപിച്ചതിന് മറുപടിയായാണ് വിശദീകരണം നല്‍കിയത്.
രക്ഷിതാവ് ഫീസ് കുടിശ്ശി വരുത്തിയാല്‍ വിദ്യാര്‍ഥിയെ ക്ലാസ് മുറിക്ക് പുറത്താക്കുവാനോ, സ്‌കൂളില്‍ പോകുന്നത് വിലക്കുവാനോ, പരീക്ഷയെഴുതുന്നതില്‍ നിന്ന് തടയുവാനോ സ്‌കൂളുകള്‍ക്ക് അവകാശമില്ലെന്ന് സമിതി വ്യക്തമാക്കി. എന്നാല്‍ കുടിശ്ശിക തുക അടച്ചു തീര്‍ക്കുന്നത് വരെ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും തടഞ്ഞുവയ്ക്കാന്‍ സ്‌കൂളുകള്‍ക്ക് അവകാശമുണ്ടെന്നും ഉപഭോകതൃ സരംക്ഷണ സമിതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിളെ നിയമലംഘനങ്ങള്‍ക്ക് വിദ്യഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കാമെന്നും സമിതി അറിയിച്ചു.