റിയാദ് സീസണിലെ കലാപരിപാടികളിൽ ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂളിലെ കുട്ടികളും പങ്കാളികളായി

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനതായ നൃത്തങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു

Update: 2024-10-24 13:10 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: റിയാദ് സീസണിന്റെ ഭാഗമായി സുവൈധി പാർക്കിൽ ശനിയാഴ്ച (19/20/2024)സംഘടിപ്പിച്ച ഇന്ത്യൻ സാംസ്‌കാരിക കലാപരിപാടികളിൽ ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂളിലെ കുട്ടികൾ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനതായ നൃത്തങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. സ്‌കൂളിലെ അധ്യാപകരുടെ പ്രയത്‌നങ്ങളും വിദ്യാർത്ഥികൾക്ക് ലഭിച്ച അവസരം വലിയ അനുഭവമാക്കി തീർക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു.

 

സ്‌കൂൾ അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി എല്ലാവരും ഈ അനുഭവത്തിലുള്ള സന്തോഷം പങ്കുവെച്ചു. ഈ അവസരം കുട്ടികളെ കൂടുതൽ വ്യക്തിത്വമുള്ളവരാക്കും എന്ന് ഹെഡ്മിസ്ട്രെസ് ശ്രീമതി വിദ്യ വിനോദ് വിലയിരുത്തി. റിയാദ് സീസണിൽ കുട്ടികളുടെ പങ്കാളിത്തം മാത്രമല്ല, അവരുടെ സർഗ്ഗ സൃഷ്ടികൾ പ്രകടിപ്പിക്കാൻ അവസരവും ലഭിച്ചു എന്നത് എല്ലാവരിലും വലിയ ഉത്സാഹം സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രധാന അധ്യാപിക ശ്രീമതി സംഗീത അനൂപ് അഭിപ്രായപ്പെട്ടു. കുട്ടികളെ അനുമോദിക്കുന്നതോടൊപ്പം, ഈ അനുഭവം കുട്ടികൾക്ക് ഭാവിയിലെ പല അവസരങ്ങളിലും തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ സഹായകരമാവുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News