ഗസ്സ വെടിനിർത്തൽ; ആന്റണി ബ്ലിങ്കനും സൗദി കിരീടാവകാശിയും റിയാദിൽ കൂടിക്കാഴ്ച നടത്തി
സൗദി വിദേശകാര്യ മന്ത്രിയുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി
റിയാദ്: ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാനും ഗസ്സയിൽ വെടിനിർത്തലിനും ആവശ്യപ്പെട്ട് സൗദി കിരീടാവകാശി. ഇസ്രായേലിൽ നിന്ന് റിയാദിയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലിരുന്നു വെടിനിർത്തലിന് ആവശ്യപ്പെട്ടത്.
ഹമാസ് നേതാവ് യഹ്യ സിൻവാറിനേയും വധിച്ച സാഹചര്യത്തിൽ ആക്രമണം ഇനി അവസാനിപ്പിക്കണനെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. സൗദി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും വെടിനിർത്തൽ ആവശ്യം ഉയർത്തി. ലെബനോനിൽ ഉൾപ്പെടെ തുടരുന്ന ആക്രമണം മേഖലയെ അസ്ഥിരമാക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിന് ശേഷമായിരുന്നു സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച. ഗസ്സ, ലെബനോൻ വെടിനിർത്തലാണ് യോഗത്തിലും ചർച്ചയായത്. ഖത്തറിലെ കൂടിക്കാഴ്ചക്ക് ശേഷം ബ്ലിങ്കൻ ലണ്ടനിൽ വെച്ച് അറബ് നേതാക്കളുമായി വീണ്ടും ചർച്ച നടത്തും. അടിയന്തിര വെടിനിർത്തലിലേക്ക് സമ്മർദ്ദം സൃഷ്ടിക്കുകയാണ് ലക്ഷ്യം.