ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് ആഗസ്ത് 18ന് വിതരണം ചെയ്യും

ഒ.ഐ.സി.സി ആലപ്പുഴ റിയാദ് ജില്ലാ കമ്മറ്റിയാണ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്

Update: 2024-08-15 13:13 GMT
Advertising

റിയാദ്: ഒ.ഐ.സി.സി ആലപ്പുഴ റിയാദ് ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് ആഗസ്ത് 18ന് വിതരണം ചെയ്യും. അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 10.00ന് നടക്കുന്ന പരിപാടി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിക്കും.

അഡ്വ. ബി ബാബു പ്രസാദ് (പ്രസിഡന്റ്, ഡിസിസി ആലപ്പുഴ), അഡ്വ. എം. ലിജു (കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം), സലിം കളക്കര (വൈസ് പ്രസിഡന്റ്, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി, റിയാദ്), ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍, മജീദ് ചിങ്ങോലി (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍, സ്‌കോളര്‍ഷിപ്പ്), സജി വളളികുന്നം (വൈസ് പ്രസിഡന്റ്), ഹാഷിം ചിയാംവെളി (സെക്രട്ടറി,)നൗഷാദ് കറ്റാനം എന്നിവര്‍ പങ്കെടുക്കും.

ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 19 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അറിയിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News