സൗദിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ വേലി കെട്ടി മറക്കണമെന്ന നിർദേശം പ്രാബല്യത്തിൽ
ചട്ട ലംഘനം കരാറുകാരുടെ ഇൻഷൂറൻസ് പോളിസിയെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി
സൗദിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മുഴുവൻ സ്ഥലങ്ങളും വേലി കെട്ടി മറക്കണമെന്ന ഹൗസിങ് മന്ത്രാലയ നിർദേശം പ്രാബല്യത്തിലായി.
താമസ കേന്ദ്രങ്ങൾക്കും പ്രൊജക്ട് നിർമാണ കേന്ദ്രങ്ങൾക്കും ചട്ടം ബാധകമാണ്. ചട്ടലംഘനം നടത്തുന്ന കരാറുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
താമസ കെട്ടിടങ്ങൾ നിർമിക്കുന്ന സൈറ്റുകൾ വേലി കെട്ടി മറയ്ക്കണമെന്ന് ഹൗസിങ് മന്ത്രാലയം അറിയിച്ചിരുന്നു. ചട്ടം മുഹറം ഒന്ന് മുതൽ പ്രാബല്യത്തിലായി. ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന കരാറുകാരനെതിരെ നിയമ ലംഘനങ്ങൾക്ക് നടപടി സ്വീകരിക്കും.
ചട്ട ലംഘനം കരാറുകാരുടെ ഇൻഷൂറൻസ് പോളിസിയെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വേലി കെട്ടി മറക്കുന്നതിലൂടെ കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും യാത്രാ തടസങ്ങൾ നീങ്ങുകയും, കെട്ടിട നിർമ്മാണ സാമഗ്രികൾ സുരക്ഷിതമായി സംരക്ഷിക്കാനും സാധിക്കും. കൂടാതെ നഗരങ്ങളുടെ വൃത്തിയും സൗന്ദര്യവും വർധിപ്പിക്കുമെന്നും കാഴ്ചയിലെ ന്യൂനതകൾ മറച്ച് വെക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
ജിദ്ദയിലെ പൊളിക്കൽ നടപടികൾക്കും ചട്ടം ബാധകമായിട്ടുണ്ട്. ഇതോടെ അടച്ചിട്ട റോഡുകളിൽ ഭൂരിഭാഗവും തുറന്നു തുടങ്ങിയിട്ടുണ്ട്.