റിദ മാഡ്രിഡ് സോക്കര്‍ സെവന്‍സ് ഫെസ്റ്റ് സമാപിച്ചു

ലഹരിക്കെതിരായ ബോധവല്‍ക്കരണം പ്രമേയമാക്കി ടൂര്‍ണ്ണമെന്റ്

Update: 2022-10-14 19:09 GMT
Editor : banuisahak | By : Web Desk
Advertising

ദമ്മാം: ദമ്മാം മാഡ്രിഡ് എഫ്.സി സംഘടിപ്പിച്ച റിദ സോക്കര്‍ സെവെന്‍സ് ഫെസ്റ്റ് സമാപിച്ചു. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനു കീഴിലെ ഇരുപതോളം ക്ലബ്ബുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ ആതിഥേയരായ മാഡ്രിഡ് എഫ്‌സി ജേതാക്കളായി.

'ലഹരിക്ക് പകരം ഫുട്‌ബോളിനെ ലഹരിയാക്കൂ' എന്ന പ്രമേയം ഉയര്‍ത്തി ദമ്മാം മാഡ്രിഡ് എഫ്.സി സംഘടിപ്പിച്ച സെവന്‌സ് ഫുട്‌ബോള് മേള സമാപിച്ചു. ക്ലബിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മേളയില്‍ ഇരുപത് ടീമുകള്‍ പങ്കെടുത്തു. വാശിയേറിയ കലാശപോരാട്ടത്തില്‍ ബദര്‍ എഫ്‌സിയെ പരാജയപ്പെടുത്തി ആതിഥേയരായ മാഡ്രിഡ് എഫ്‌സി ജേതാക്കളായി.

കളിയുടെ അവസാനംവരെ സമനില പാലിച്ചതിനാല്‍ ടോസിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. മാന്‍ഓഫ് ദി മാച്ചായി മാഡ്രിഡിന്റെ ആസിഫിനെയും മികച്ച ഗോള്‍ കീപ്പറായി ബദറിന്റെ സാദിഖിനെയും തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, കായിക, മാധ്യമ മേഖലയിലുള്ളവര്‍ സംബന്ധിച്ചു. നാസര്‍ ആലുങ്ങല്‍, സഹീര്‍ മജ്ദാല്‍, നാസര്‍ വെള്ളിയത്ത്, ഷഫീര്‍ മണലൊടി, യു.കെ സലാം, സമീര്‍ സാം എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News