സൗദിയിൽ വാഹന റിപ്പയർ അനുമതിയും ഓൺലൈൻ വഴി
വ്യക്തിഗത പോര്‍ട്ടലായ അബ്ഷിര്‍ പ്ലാറ്റ്‌ഫോം വഴിയാണ് വാഹന റിപ്പയര്‍ പെര്‍മിറ്റ് അനുവദിക്കുക
റിയാദ്: സൗദിയില്‍ അപകടത്തില്‍പെട്ട വാഹനം റിപ്പയര്‍ ചെയ്യുന്നതിനുള്ള അനുമതി പത്രം ഓണ്‍ലൈനായി നേടാന്‍ സൗകര്യമേര്‍പ്പെടുത്തി. വ്യക്തിഗത പോര്‍ട്ടലായ അബ്ഷിര്‍ പ്ലാറ്റ്‌ഫോം വഴിയാണ് വാഹന റിപ്പയര്‍ പെര്‍മിറ്റ് അനുവദിക്കുക.
രാജ്യത്ത് കൂടുതല്‍ സേവനങ്ങള്‍ ഇലക്ട്രോണിക് വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അപകടത്തില്‍പെട്ട വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനനുവദിക്കുന്ന പെര്‍മിറ്റ് ഇനി മുതല്‍ അബ്ഷിര്‍ വഴിയാണ് നല്‍കുക. ഇതിന് വ്യക്തിഗത പോര്‍ട്ടലായ അബ്ഷിര്‍ വഴി മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് അബ്ഷിര്‍ സേവന വിഭാഗം അറിയിച്ചു.
അപകട സ്ഥലത്ത് നിന്ന് ആക്ഡന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അബ്ഷിറില്‍ സേവനം ഉപയോഗപ്പെടുത്തേണ്ടത്. അബ്ഷിറിലെ മൈ സര്‍വീസസില്‍ സേവന വിഭാഗത്തില്‍ പ്രവേശിച്ച ശേഷം വാഹന റിപ്പയര്‍ പെര്‍മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ പെര്‍മിറ്റ് ലഭ്യമാകും.