ബിനാമി ഇടപാടുകളാണെന്ന് സംശയം; മൂന്നരലക്ഷം സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

പരിശോധനകളില്‍ ബിനാമി ഇടപാടുകളുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Update: 2022-11-27 18:22 GMT
Advertising

സൗദിയില്‍ ബിനാമി ഇടപാടുകള്‍ എന്ന് സംശയിക്കുന്ന മൂന്നരലക്ഷം സ്ഥാപനങ്ങളോട് പദവി ശരിയാക്കാന്‍ ആവശ്യപ്പെട്ടതായി വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നടത്തിയ പരിശോധനകളില്‍ ബിനാമി ഇടപാടുകളുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

രാജ്യത്ത് ബിനാമി ഇടപാടുകള്‍ക്കെതിരെ ശക്തമായ നടപടി തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നത്. മൂന്നര ലക്ഷം സ്ഥാപനങ്ങളോട് പദവി ശരിയാക്കാന്‍ ആവശ്യപ്പെട്ടതായി വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പരിശോധനകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വാണിജ്യ മന്ത്രാലയവും സൗദി അതോറിറ്റി ഫോര്‍ ഡാറ്റാ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സും ചേര്‍ന്നാണ് പരിശോധനകള്‍ നടത്തിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൂചികപ്രകാരം ബിനാമി ഇടപാടുകളാണെന്ന് സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 14 ലക്ഷത്തോളം വരുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഇതിനായി അവലോകനം ചെയ്തു. പബ്ലിക് പ്രൊസിക്യൂഷന്‍, സെന്‍ട്രല്‍ ബാങ്ക്, രാജ്യസുരക്ഷാ വിഭാഗത്തിലെ സാമ്പത്തിക നിരീക്ഷണ സമിതി എന്നിവയുമായി സഹകരിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അന്‍പതിലധികം മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കിയാണ് അന്തിമ തീര്‍പ്പിലെത്തുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News