സൗദിയിൽ കാലാവസ്ഥ മാറിമറിയുന്നു; ഫെബ്രുവരിയിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ തണുപ്പ് ശക്തമായിരിക്കും

Update: 2023-01-27 16:38 GMT
Advertising

സൗദിയിൽ ഫെബ്രുവരിയിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമാണ് അന്തരീക്ഷം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ തണുപ്പ് ശക്തമായിരിക്കും. കനത്ത മഴയാണ് കഴിഞ്ഞ മാസം ജിദ്ദയിലുണ്ടായത്. റിയാദ് നഗരത്തിലും സമാനമായിരുന്നു സ്ഥിതി. ഇതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.

കിഴക്കൻ പ്രവിശ്യ, റിയാദ് ഉൾപ്പെടെയുള്ള മധ്യ പ്രവിശ്യകൾ, അറാർ ഉൾപ്പെടെയുള്ള വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവയാണ് മഴ സാധ്യതാ മേഖല. ഇവിടെ കനത്ത മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. അസ്വാഭാവികമായ മഴക്കും കാലാവസ്ഥാ മാറ്റത്തിനും കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ജിദ്ദയിലും അസ്വാഭാവികമായ മഴയാണ് കഴിഞ്ഞ മാസം പെയ്തത്. ഇതിന് പിന്നാലെ വലിയ വെള്ളക്കെട്ടായിരുന്നു നഗരത്തിൽ രൂപപ്പെട്ടത്. മഴ പ്രതീക്ഷിച്ച പലഭാഗങ്ങളിലും ഇത്തവണ വേണ്ടവിധം മഴയെത്തിയിട്ടില്ല. ഇത് രാജ്യത്തെ കൃഷിയെ ബാധിച്ചിട്ടുമുണ്ട്.

തണുപ്പും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ സൗദിയിൽ അനുഭവപ്പെട്ടത്. നാളെ റിയാദിൽ അഞ്ച് ഡിഗ്രി സെൽഷ്യസിന് താഴെ വരെ തണുപ്പെത്തും. ഇത്തവണ തണുപ്പ് പലഭാഗത്തും കഠിനമായിരുന്നു. ഹാഇൽ, തബൂക്ക്, തുറൈഫ്, കുറിയാത്ത് എന്നിവിടങ്ങളിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ തണുപ്പ് കുറയുമെന്നായിരുന്നു പ്രതീക്ഷ. കാലാവസ്ഥയിലെ മാറ്റം കാറ്റിന്റെ ഗതിയെ ആശ്രയിച്ചാണെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News