അഫ്ഗാനിൽ എല്ലാ വിഭാഗങ്ങളും ചേർന്ന സർക്കാർ വേണം: ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ

അന്താരാഷ്ട്ര കരാറുകളും കൺവെൻഷനുകളും അംഗീകരിക്കണമെന്ന് ജിദ്ദയിൽ ചേർന്ന ഒഐസി യോഗം താലിബാനോട് ആവശ്യപ്പെട്ടു

Update: 2021-08-23 01:13 GMT
Advertising

അഫ്ഗാനിസ്താനിൽ എല്ലാ വിഭാഗങ്ങളും ചേർന്ന സർക്കാർ വേണമെന്ന് ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കരാറുകളും കൺവെൻഷനുകളും അംഗീകരിക്കണമെന്നും ജിദ്ദയിൽ ചേർന്ന ഒഐസി യോഗം താലിബാൻ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അഫ്ഗാൻ ജനതയുടെ എല്ലാ സമാധാന നീക്കങ്ങളെയും പിന്തുണക്കുമെന്നും ഒഐസി പറഞ്ഞു.

ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ ജിദ്ദയിലാണ് യോഗം ചേർന്നത്. അനുരഞ്ജനമാണ് സമാധാനത്തിന്‍റെ താക്കോലെന്നും അഫ്ഗാൻ സമൂഹത്തിലെ എല്ലാ ഘടകങ്ങളും ഒരുമിച്ചുള്ള ഒരു സർക്കാർ ഉണ്ടായെങ്കിൽ മാത്രമേ അവിടെ ശാശ്വത സമാധാനവും സ്ഥിരതയും സ്ഥാപിക്കപ്പെടൂവെന്നും യോഗം ചൂണ്ടിക്കാട്ടി. സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹമ്മദ് അൽഉതൈമീൻ അഫ്ഗാന് അടിയന്തര ജീവകാരുണ്യ സഹായം ആവശ്യമുണ്ടെന്നും പറഞ്ഞു. ഇക്കാര്യം യോഗം വിലയിരുത്തിയിട്ടുണ്ട്.

ദേശീയ അനുരഞ്ജനം സാധ്യമാക്കാൻ അന്താരാഷ്ട്ര ഉടമ്പടികളെയും കൺവെൻഷനുകളെയും അഫ്ഗാൻ നേതൃത്വം ബഹുമാനിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മനുഷ്യാവകാശങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശങ്ങൾ വകവെച്ചുകൊടുക്കണമെന്നും സുരക്ഷയും സംരക്ഷണവും ബഹുമാനവും അന്തസും കാത്തുസൂക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News