സൗദിയുടെ എണ്ണയിതര കയറ്റുമതിയില്‍ വീണ്ടും വര്‍ധന
24.91 ബില്യണ്‍ റിയാലിന്റെ കയറ്റുമതി ഈ മാസത്തില്‍ രേഖപ്പെടുത്തി.
ദമ്മാം: സൗദി അറേബ്യയുടെ എണ്ണയിതര കയറ്റുമതിയില്‍ വീണ്ടും വര്‍ധനവ്. ഒക്ടോബറില്‍ 4.4 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതായി ഗസ്റ്റാറ്റ് വെളിപ്പെടുത്തി. ഈ വര്‍ഷം സെപ്തംബറില്‍ ഒഴികെ എല്ലാ മാസങ്ങളിലും വര്‍ധനവുണ്ടായി.
സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ വിദേശ കയറ്റുമതിയില്‍ കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും വര്‍ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അഥവ ഗസ്റ്റാറ്റ് വെളിപ്പെടുത്തി.
മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 24.91 ബില്യണ്‍ റിയാലിന്റെ കയറ്റുമതി ഈ മാസത്തില്‍ രേഖപ്പെടുത്തി. 2021ല്‍ 23.71 ബില്യണ്‍ ആയിരുന്നിടത്താണ് വര്‍ധനവ്.
കെമിക്കല്‍സ് ഇന്‍ഡസ്ട്രിയല്‍ ഉല്‍പന്നങ്ങളുടെയും മെഷിനറികളുടെയും കയറ്റുമതിയില്‍ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ പ്ലാസ്റ്റിക്‌സ് റബ്ബര്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തി. ജുബൈലിലെ കിങ് ഫഹദ് തുറമുഖം വഴിയാണ് ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തത്.