കാബൂള്‍ വിമാനത്താവള പ്രവര്‍ത്തനത്തിന് ഖത്തറിന്‍റെ സഹായം തേടാന്‍ താലിബാന്‍

തുര്‍ക്കിയുടെ സഹായം താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല

Update: 2021-08-28 20:01 GMT
Advertising

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തിന് സാങ്കേതിക സഹായം നല്‍കുന്നതിനായി താലിബാന്‍ ഖത്തറിനെ സമീപിക്കാനൊരുങ്ങുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ വിദേശസൈന്യത്തിനും രാജ്യം വിടാനായി താലിബാന്‍ നല്‍കിയ അവസാന തിയതി അടുത്ത ചൊവ്വാഴ്ച്ചയാണ്. ഇതിന് ശേഷം കാബൂള്‍ വിമാനത്താവളത്തിന്‍റെ പൂര്‍ണമായ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കും. എന്നാല്‍ സ്വന്തം നിലയ്ക്ക് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ നിലവില്‍ താലിബാന് സാധ്യമല്ല. തുര‍്ക്കിയുടെ സാങ്കേതിക സഹായം ഇക്കാര്യത്തില്‍ താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാബൂളിലെ തുര്‍ക്കി സൈന്യത്തോടടക്കം രാജ്യം വിടാന്‍ ആവശ്യപ്പെട്ട ഘട്ടത്തില്‍ അവര്‍ സഹായിക്കാന്‍ തയ്യാറായേക്കില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കി സമ്മതം മൂളിയില്ലെങ്കില്‍ പിന്നെ താലിബാന്‍ ഖത്തറിനെ സമീപിച്ചേക്കുമെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഖത്തര്‍ ഇക്കാര്യത്തില്‍ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

Writer - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

By - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News