ആരോഗ്യമേഖലക്ക് ഉണർവ് പകർന്ന ഒമാന്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആൻഡ് കോണ്‍ഫറന്‍സ് സമാപിച്ചു

കേരളത്തിൽ നിന്നുള്ള പ്രമുഖരായ 20ൽ അധികം ആരോഗ്യ സ്ഥാപനങ്ങളും മേളയുടെ ഭാഗമായി

Update: 2023-09-21 18:28 GMT
Advertising

മസ്കത്ത്: ഒമാൻ ആരോഗ്യമേഖലക്ക് ഉണർവ് പകർന്ന് മൂന്ന് ദിവസങ്ങളിലായി നടന്ന ഒമാന്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആൻഡ് കോണ്‍ഫറന്‍സ് സമാപിച്ചു. ആരോഗ്യ രംഗത്തെ നൂതന രീതികളും ചികിത്സകളും സേവനങ്ങളും മനസിലാക്കാനായി ആയിരകണക്കിന് ആളുകളാണ് ഹെല്‍ത്ത് എക്‌സിബിഷന്‍ നഗരിയിലേക്ക് എത്തിയത്.

ഒമാന്‍ ഹെല്‍ത്ത് എക്‌സിബിഷനിൽ ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 160ൽ അധികം പ്രദർശകരാണ് പങ്കെടുത്തത്. ഗൾഫ് മാധ്യമം ‘ഹീൽമി കേരള’യുടെ രണ്ടാം പതിപ്പിന് പരിസമാപ്തി ആയി. കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ ഒമാനി സമൂഹം നേരിട്ടറിഞ്ഞ മൂന്നു ദിനങ്ങളായിരുന്നു കടന്നുപോയത്.

കേരളത്തിൽ നിന്നുള്ള പ്രമുഖരായ 20ൽ അധികം ആരോഗ്യ സ്ഥാപനങ്ങളാണ് മേളയുടെ ഭാഗമായി പങ്കെടുത്തത്. ഒമാനിൽനിന്ന് ആയൂർവേദ, ട്രാവൽ സ്ഥാപനങ്ങളും പങ്കാളികളായി. കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് ‘ഗൾഫ് മാധ്യമം’ ഹീൽമി കേരള പവലിയനിലൂടെ ലക്ഷ്യമിട്ടത്. സുൽത്താനേറ്റിലെ ഏറ്റവു വലിയ ആരോഗ്യമേളയാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News