യു.എ.ഇ- അർജന്‍റീന സൗഹൃദ മത്സരം: മുഴുവൻ ടിക്കറ്റും വിറ്റഴിഞ്ഞു

മെസ്സിയെയും കൂട്ടരെയും നേരിട്ടു കാണാനുള അവസരമാണിത്.

Update: 2022-10-16 19:14 GMT
Advertising

ലോകകപ്പിന് മുന്നോടിയായി യു.എ.ഇയും അർജന്‍റീനയും തമ്മിൽ അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. 27 മുതൽ 5000 ദിർഹം വരെയായിരുന്നു ടിക്കറ്റ്​ നിരക്ക്​. നവംബർ 16ന്​ അബൂദബി മുഹമ്മദ്​ബിൻ സായിദ്​ സ്റ്റേഡിയത്തിലാണ്​ മത്സരം.

ലോകകപ്പിന് ​മുമ്പുള്ള അവസാന പരിശീലന മത്സരമായതിനാൽ തന്നെ അർജന്‍റീനയുടെ ഫുൾ ടീം കളത്തിലിറങ്ങും. മെസ്സിയെയും കൂട്ടരെയും നേരിട്ടു കാണാനുള അവസരമാണിത്. വൻതുക കൊടുത്തും ടിക്കറ്റ്​ സ്വന്തമാക്കാൻ ആളുകൾ മത്സരിക്കുകയായിരുന്നു. സ്വദേശികൾക്ക്​ പുറമെ നിരവധി പ്രവാസികളും മത്സരം കാണാൻ ടിക്കറ്റ്​ സ്വന്തമാക്കിയിട്ടുണ്ട്​.

ലോകകപ്പിൽ ചാമ്പ്യൻമാരാകുമെന്ന്​ പ്രതീക്ഷിക്കുന്ന ടീം കൂടിയാണ്​ അർജന്‍റീന. മെസ്സിയെയും സംഘത്തെയും സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ്​അബൂദബിയിൽ നടക്കുന്നത്​. മൂന്ന്ദി വസത്തോളം ടീം അബൂദബിയിലുണ്ടാവും. തുടർന്ന്​ ഖത്തറിലേക്ക്​ പറക്കും.

അതിനിടെ, ലയണൽ മെസ്സിയുടെ പരിശീലനം അബൂദബിയിൽ ഉറപ്പായി. അൽനഹ്​യാൻ സ്റ്റേഡിയത്തിൽ നവംബർ 13ന്​ വൈകുന്നേരം ആറ്​ മുതൽ നടക്കുന്ന പരിശീലനം കാണാൻ കാണികൾക്കും അവസരമുണ്ട്​. 25 ദിർഹം മുതലാണ്​ ടിക്കറ്റ്​ നിരക്ക്​. നവംബർ 16ന്​ യു.എ.ഇക്കെതിരെ അബൂദബിയിൽ നടക്കുന്ന സൗഹൃദ മത്സരത്തിന്​ മുന്നോടിയായാണ്​ പരിശീലനം.

മെസ്സിക്കൊപ്പം ഏഞ്ചൽ ഡി മരിയ, മാർട്ടിനസ്​, ജൂലിയൻ അൽവാരസ്​ തുടങ്ങിയ അർജന്‍റീനൻ താരങ്ങളും പരിശീലനത്തിനിറങ്ങും. ലയണൽ സ്കലോനിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന മുറകൾ നേരിൽ കാണാനുള്ള അവസരം കൂടിയായിരിക്കും ഇത്​.​

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News