മലമുകളിൽ ദേശീയദിനാഘോഷം സംഘടിപ്പിച്ച് എ ഫോർ എ അഡ്വേഞ്ചർ സംഘം

വാദി ശൗഖ മലയിലായിരുന്നു ആഘോഷം

Update: 2023-12-05 03:38 GMT
Advertising

യുഎഇയുടെ 52ാം ദേശീയ ദിനം വിപുലമായി മലമുകളിൽ ആഘോഷിച്ച് ഗൾഫ് രാജ്യങ്ങളിലെ സാഹസിക സഞ്ചാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ A4A അഡ്വഞ്ചർ. റാസല്‍ഖൈമയിലെ വാദി ഷൗക്ക മലനിരകളില്‍ ഡിസംബര്‍ നാലിന് പുലർച്ചെ 5 മണിയോടെ നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരും അടക്കം 130 ഓളം പേര് പങ്കെടുത്തു.

എ 4 അഡ്വഞ്ചർ സ്ഥാപകൻ ഹരി നോർത്ത് കോട്ടച്ചേരിയുടെ നേതൃത്വത്തിൽ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1400 അടി ഉയരത്തില്‍ മലമുകളിൽ ദേശീയ പതാകകളും, മുത്തു കുടകളും കൊടിത്തോരണങ്ങളും ഏന്തി നടന്ന 4 കിലോമീറ്റർ ട്രക്കിങ്ങും, തുടർന്ന് വർണ്ണശബളമായ മാർച്ച് പാസ്റ്റും നടത്തി.




ദുബൈ റണ്ണിനോടനുബന്ധിച്ച് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ കൂട്ടയോട്ടം കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ടീം A4A എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന എ 4 അഡ്വഞ്ചർ, യുഎഇ ദേശീയ ദിനാഘോഷത്തിന് മലനിരകൾ തിരഞ്ഞെടുത്ത് വീണ്ടും വ്യത്യസ്തത സൃഷ്ടിച്ചു.

ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ പരിപാടിയിൽ, ഏറ്റവും മുതിർന്ന അംഗം, നുസൈബ ഷംസുദ്ദീൻ പതാക ഉയർത്തി. തുടർന്ന് നടന്ന, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളിലും, ദേശീയ ദിന വിഷയത്തിൽ നടത്തിയ, മത്സരങ്ങളിലും എല്ലാവരും പങ്കെടുത്തു. പരിപാടിയിൽ സുനിൽ പായിക്കാടൻ, സാബിക് സലാം, സവിത പത്മനാഭൻ എന്നിവർ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News