സര്‍ക്കാരിന്റെ അബൂദബി അര്‍ബന്‍ ട്രഷേഴ്‌സ് പുരസ്‌കാരം 15 സ്ഥാപനങ്ങള്‍ക്ക്
ഇന്ത്യന്‍ സ്ഥാപനങ്ങളും പുരസ്‌കാരപ്പട്ടികയിലുണ്ട്
20 വര്‍ഷത്തിലേറെ അബൂദബി നഗരത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച 15 സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ആദരം. ഇന്ത്യന്‍ ഹോട്ടലുകളും കഫ്തീരിയകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെയാണ് അര്‍ബന്‍ ട്രഷേഴ്‌സ് എന്ന ബഹുമതി നല്‍കി ആദരിച്ചത്. അബൂദബി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പാണ് നഗരത്തിലെത്തുന്നവരുടെ മനസും ഓര്‍മകളും കീഴടക്കിയ 15 സ്ഥാപനങ്ങളെ അര്‍ബര്‍ ട്രഷേഴ്‌സ് അവാര്‍ഡ് നല്‍കി ആദരിച്ചത്.
അബൂദബിയിലെ അല്‍അഖ്‌സ സ്വീറ്റ്‌സ്, അല്‍ ഇബ്രാഹീമി റെസ്റ്റോറന്റ്, അല്‍ റയ്യാ ഡേറ്റ്‌സ് ആന്‍ഡ് ഫ്രൂട്ട്‌സ് ട്രേഡിങ്, അല്‍ സഫ കാര്‍പറ്റ്, അല്‍ സുല്‍ത്താന്‍ മാര്‍ക്കറ്റ്‌സ് ആന്‍ഡ് ബേക്കറീസ്, അല്‍ പ്രിന്റ്‌സ്, കോര്‍ണിഷ് ഓട്ടോമാറ്റിക് ബേക്കറീസ്, ജഷന്‍മാള്‍ നാഷണല്‍ കമ്പനി, ബൂ താഫിഷ് റെസ്റ്റോറന്റ്, ട്രിപ്പോളി സ്വീറ്റ്‌സ്, ലബനാന്‍ ഫ്‌ലവര്‍ ബേക്കറി, ഇന്ത്യാ പാലസ് റെസ്റ്റോറന്റ്, അല്‍ ദഫ്‌റ റെസ്റ്റോറന്റ്, മാലിക് ആന്‍ഡ് ഷഹീദ് ഷോപ്പ്, സഹ്‌റത്ത് ലബനാന്‍ കഫ്തീരിയ എന്നിവയ്ക്കാണ് കഴിഞ്ഞവര്‍ഷത്തെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
അബൂദബി നഗരത്തിന്റെ ഭാഗമായി മാറിയ ഇത്തരം സ്ഥാപനങ്ങളെ എല്ലാ വര്‍ഷവും ആദരിക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. സാംസ്‌കാരിക ടൂറിസം വകുപ്പിന് കീഴിലെ പ്രത്യേക സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹതയുള്ള സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത്.