ഇന്ത്യൻ അംബാസഡറുമായി ചർച്ച നടത്തി അജ്മാൻ കിരീടാവകാശി

പൊതുതാത്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു

Update: 2024-12-23 17:26 GMT
Editor : Thameem CP | By : Web Desk
Advertising

അജ്മാൻ: യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറുമായി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്ത് അജ്മാൻ കിരീടാവകാശി. പൊതുതാത്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. അജ്മാൻ കോർട്ടിൽ വച്ചാണ് സഞ്ജയ് സുധീർ കിരീടാവകാശിയും അജ്മാൻ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുമായി കൂടിക്കാഴ്ച നടത്തിയത്. സഹകരണത്തിന്റെ വിവിധ തലങ്ങൾ ചർച്ച ചെയ്ത ഇരുവരും ഉഭകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു.

കിരീടാവകാശി നൽകിയ ആതിഥ്യത്തിനും സ്വീകരണത്തിനും സഞ്ജയ് സുധീർ കിരീടാവകാശിക്ക് നന്ദിയറിയിച്ചു. രണ്ടു ലക്ഷത്തിലേറെ വരുന്ന ഇന്ത്യയ്ക്കാരുടെ വിഷയങ്ങളിൽ അജ്മാൻ സ്വീകരിക്കുന്ന അനുഭാവപൂർണമായ നിലപാടിനും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.

അജ്മാൻ ക്ലബ് വൈസ് പ്രസിഡന്റ് ശൈഖ് റാഷിദ് ബിൻ അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, അമീരി ദിവാൻ മേധാവി ഷെയ്ഖ് ഡോ. മാജിദ് ബിൻ സഈദ് അൽ നുഐമി, ശൈഖ് ഖാലിദ് ബിൻ ഹംദാൻ അൽ നുഐമി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യൻ ഉദ്യോഗസ്ഥ സംഘവും സഞ്ജയ് സുധീറിനൊപ്പമുണ്ടായിരുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News