അജ്മാനിൽ ആദ്യമായി മലയാളികൾക്കായി ഈദ് ഗാഹ്

അൽ ജർഫിലെ ഹാബിറ്റാറ്റ് സ്‌കൂളിലാണ് മലയാളം ഖുതുബയോടെ ഈദ് ഗാഹ് സജ്ജമാക്കിയിട്ടുള്ളത്

Update: 2025-03-26 13:42 GMT
Eid Gah for Malayalis for the first time in Ajman
AddThis Website Tools
Advertising

അജ്മാൻ: ഈ വർഷത്തെ ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച് അജ്മാനിൽ മലയാളികൾക്കായി ഈദ് ഗാഹ് ഒരുങ്ങുന്നു. അജ്മാൻ ഔഖാഫിന്റെ സഹകരണത്തോടെ അൽ ജർഫിലെ ഹാബിറ്റാറ്റ് സ്‌കൂളിലാണ് മലയാളം ഖുതുബയോടെ ഈദ് ഗാഹ് സജ്ജമാക്കിയിട്ടുള്ളത്. ഇതാദ്യമായിട്ടാണ് എമിറേറ്റിൽ മലയാളം ഖുതുബയോടെ ഈദ് ഗാഹ് ഒരുങ്ങുന്നത്.

അജ്മാൻ ഔഖാഫിലെ ഇമാമായ ഉസ്താദ് ജുനൈദ് ഇബ്രാഹിമാണ് പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകുക. രാവിലെ 6.35 നായിരിക്കും പെരുന്നാൾ നമസ്‌കാരമെന്നും വുദുവെടുത്ത് മുസല്ലയുമായി എത്തിച്ചേരാമെന്നും സംഘാടകർ അറിയിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും നമസ്‌കാരത്തിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിങ്ങ് സൗകര്യവുമുള്ള സ്‌കൂൾ പരിസരത്തേക്ക് ഷാർജ, ഉമ്മുൽ ഖുവൈൻ തുടങ്ങിയ എമിറേറ്റുകളിൽ നിന്നും വേഗത്തിൽ എത്തിച്ചേരാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് - അക്ബർ അലി +971 55 584 8739, മുനീബ്- +971 58 869 3836

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News