കുടുംബത്തെ അപായപ്പെടുത്തി ആത്മഹത്യാശ്രമം; ഷാർജയിൽ പത്തനംതിട്ട സ്വദേശി പിടിയിൽ

ഗുരുതര പരിക്കേറ്റ കുടുംബം ചികിത്സയിൽ

Update: 2024-08-23 16:35 GMT
Malayali arrested for attempting suicide by endangering his wife and son in Sharjah
AddThis Website Tools
Advertising

ഷാർജ: ഷാർജയിൽ ഭാര്യയെയും മകനെയും അപായപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച മലയാളി പിടിയിൽ. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. ഗുരുതര പരിക്കേറ്റ അമ്മയും മകനും ജീവനൊടുക്കാൻ ശ്രമിച്ച യുവാവും അപകടനില തരണം ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടുംബത്തെ കൊന്ന് ആത്യമഹത്യ ചെയ്യാനായിരുന്നു 38 വയസുകാരനായ പ്രതിയുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം ഷാർജ മുവൈലയിലാണ് പ്രദേശവാസികളെ ഞെട്ടിച്ച സംഭവം നടന്നത്. ഫ്‌ളാറ്റിലെ നിലവിളി കേട്ട് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു പത്തനംതിട്ട സ്വദേശിയായ യുവാവ്. പൊലീസെത്തി മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുന്ന യുവാവും ആശുപത്രിയിലുള്ള ഭാര്യയും മകനും അപകടനില തരണം ചെയ്തിട്ടുണ്ട്.

ഭാര്യ മുവൈലയിലെ ഇന്ത്യൻ സ്‌കൂളിലെ അധ്യാപികയാണ്. മകൻ ഇതേ സ്‌കൂളിലെ വിദ്യാർഥിയാണ്. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ചികിത്സ പൂർത്തിയായ ശേഷം കേസിലെ പ്രതിക്കെതിരെ നിയമനടപടികൾ തുടരും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News