റാസല്‍ഖൈമയിലെ ഓപ്പണ്‍ ബീച്ചുകളില്‍ ക്യാമ്പ് ചെയ്യുന്നത് വിലക്കി മുനിസിപ്പാലിറ്റി
Update: 2022-05-18 14:32 GMT
റാസല്‍ഖൈമയിലെ ഓപ്പണ്‍ ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ ക്യാമ്പ് ചെയ്യുന്നതിന് മുനിസിപ്പാലിറ്റി വിലക്കേര്‍പ്പെടുത്തി. ബീച്ചില്‍ ക്യാമ്പ് ചെയ്യുന്നവര്‍ക്കെതിരെ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭ അറിയിച്ചു.
ഓപ്പണ്‍ ബീച്ചില്‍ ക്യാമ്പ് ചെയ്യുന്നതിന് നഗരസഭ നേരത്തേയും അനുമതി നല്‍കിയിട്ടില്ല. എങ്കിലും മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ പലരും ബീച്ചുകളില്‍ ക്യാമ്പ് ഒരുക്കാറുണ്ട്. ഇത് ബീച്ചിലെത്തുന്ന മറ്റുള്ളവര്‍ക്കും, സമീപവാസികള്‍ക്കും ശല്യമാകുന്ന സാഹചര്യത്തിലാണ് ക്യാമ്പിങ് വിലക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.