ചതുർവർണ ശോഭയിൽ​ യു എ ഇ; ദേശീയ പതാക ദിനം ആചരിച്ചു

എല്ലാ എമിറേറ്റുകളിലും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ..

Update: 2022-11-03 18:51 GMT
Editor : banuisahak | By : Web Desk
Advertising

ദുബൈ: യു.എ.ഇ ദേശീയ പതാക ദിനം ആചരിച്ചു. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളും തെരുവുകളും വീടുകളിലുമെല്ലാം ദേശീയ പതാകയാൽ അലംകൃതമായി. രാജ്യത്തിന്‍റെ ഐക്യം വിളിച്ചോതി രാവിലെ 11ന്​ വിവിധ ഭാഗങ്ങളിൽ ദേശീയ പതാക ഉയർത്തി.

മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ലൈബ്രറിയിൽ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പതാക ഉയർത്തി. അബൂദബി പ്രസിഡൻഷ്യൽ കോർട്ടിൽ യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്യാനാണ് പതാക ഉയർത്തിയത്.

ജി.ഡി.ആർ.എഫ്​.എ മുഖ്യകാര്യാലയമായ ജാഫലിയ ഓഫീസ് കവാടത്തിൽ ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചു. തുടർന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥരുട സൈനിക പരേഡും നടന്നു. ഡയറക്ടർ ജനറൽ സല്യൂട്ട് സ്വീകരിച്ചു... ദുബൈ എക്സപോ നഗരി, പൊലീസ്​ ആസ്​ഥാനം, ആർ.ടി.എ ദുബൈ ഹെൽത്ത്​ ​അതോറിറ്റി, അബൂദബി എക്സിക്യൂട്ടീവ്​ ഓഫിസ്​ തുടങ്ങിയ സ്ഥലങ്ങളിലും പതാക ഉയർത്തി. യു.എ.ഇ പൗരൻമാരുടെ വീടുകളും വാഹനങ്ങളും ദേശീയ പതാകയിൽ തിളങ്ങിനിന്നു. ലോക രാജ്യങ്ങളിലെ നേതാക്കളും യു.എ.ഇ ഭരണാധികാരികളും ദേശീയ പതാക ദിനത്തിൽ ആശംസ അർപ്പിച്ചു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News