ഫലസ്​തീനു പിന്തുണ തുടരുമെന്ന്​ വ്യക്തമാക്കി യു.എ.ഇ

ഫ​ല​സ്തീ​ൻ പ്ര​ശ്നം അ​റ​ബി​യു​ടെ​യും മു​സ്​​ലി​മി​ന്‍റെ​യും ശ​രി​യാ​യ ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും മ​നഃ​സാ​ക്ഷി​യി​ൽ നി​ല​നി​ൽ​ക്കുമെന്ന് ശൈഖ്​ മുഹമ്മദ്​ പറഞ്ഞു

Update: 2024-01-04 18:16 GMT
Editor : Shaheer | By : Web Desk
Advertising

ദുബൈ: ഫലസ്തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്ന്​ വ്യക്തമാക്കി യു.എ.ഇ വൈസ് ​പ്രസിഡൻറും ​പ്രധാന​മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം. ദുബൈയിൽ ആരംഭിച്ച അറബ് സ്ട്രാറ്റജിക്​ ഫോറം 2024ൽ​ പങ്കെടുത്ത​ ശേഷം എക്സിലൂടെയാണ് അദ്ദേഹം ​ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയെ കെട്ടിപ്പടുക്കുന്നതിന് ​മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.

പുതു​വർഷത്തിൽ മേഖല​യുടെ സാ​മ്പ​ത്തി​ക, രാ​ഷ്ട്രീ​യ ഭാ​വി​യെ മു​ൻ​കൂ​ട്ടി​ക്കാ​ണു​ക​യാ​ണ്​ അ​റ​ബ്​ സ്​​ട്രാ​റ്റ​ജി​ക്​ ഫോ​റം ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. ന​മ്മു​ടെ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും പ​രി​ശ്ര​മ​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ക​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണ​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും വേ​ണമെന്ന്​ ശൈഖ്​ മുഹമ്മദ്​ പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് ​ഫ​ല​സ്തീ​ൻ വി​ഷ​യത്തി​ൽ വ്യ​ക്ത​മാ​യ നി​ല​പാ​ട്​ അ​ദ്ദേ​ഹം കു​റി​ച്ച​ത്.

ഫ​ല​സ്തീ​ൻ പ്ര​ശ്നം അ​റ​ബി​യു​ടെ​യും മു​സ്​​ലി​മി​ന്‍റെ​യും ശ​രി​യാ​യ ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും മ​നഃ​സാ​ക്ഷി​യി​ൽ നി​ല​നി​ൽ​ക്കും. സ​മാ​ധാ​ന​ത്തി​നു​​വേ​ണ്ടി ആ​ഗ്ര​ഹി​ച്ചു​കൊ​ണ്ട്, സ​ഹോ​ദ​ര​ങ്ങ​ളാ​യ ഫ​ല​സ്തീ​നി ജ​ന​ത​ക്കു​വേ​ണ്ടി​യു​ള്ള പി​ന്തു​ണ തു​ട​രു​ക​യും ചെ​യ്യും-അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Full View

യു​ദ്ധം ആ​രം​ഭി​ച്ച ഒ​ക്​​ടോ​ബ​ർ​ മു​ത​ൽ ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി വി​വി​ധ പ​ദ്ധ​തി​ക​ൾ യു.​എ.​ഇ ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. ഇ​തി​ന​കം 150ഓ​ളം വി​മാ​ന​ങ്ങ​ളി​ലാ​യി ട​ൺ ക​ണ​ക്കി​ന്​ ഭ​ക്ഷ​ണ​വും മെ​ഡി​ക്ക​ൽ, റി​ലീ​ഫ് ​വ​സ്തു​ക്ക​ളും അ​ട​ക്കം ഗ​സ്സ​യി​ലേ​ക്ക്​ എ​ത്തി​ച്ചി​ട്ടു​ണ്ട്. 'ഗാ​ല​ൻ​റ് ​നൈ​റ്റ്​ 3' എ​ന്നു​ പേ​രി​ട്ട ജീ​വ​കാ​രു​ണ്യ ഓ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഗ​സ്സ​യി​ൽ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യും ക​ട​ൽ​വെ​ള്ള ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു​ക​ളും ഒ​രു​ക്കി​യി​ട്ടു​മു​ണ്ട്.

Summary: UAE's Sheikh Mohammed bin Rashid Al Maktoum promises continuous support for Palestine

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News