സൗദിയില്‍ വിവിധ പ്രദേശങ്ങളില്‍ അടുത്ത 5 ദിവസങ്ങളില്‍ മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായോക്കാമെന്ന് മുന്നറിയിപ്പ്
മഴയ്ക്ക് മുമ്പായി നേരിയ ചൂട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
Update: 2022-01-12 09:30 GMT
അടുത്ത 5 ദിവസങ്ങളിലായി സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായോക്കാമെന്ന് കാലാവസ്ഥാ ഗവേഷകനായ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി മുന്നറിയിപ്പ് നല്‍കി.
മക്ക, മദീന, അല്‍ ഖസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അബഹ, അസീര്‍, തെക്കന്‍ ഹാഇല്‍ തുടങ്ങിയ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുള്ള കാലാവസ്ഥയായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ആഴ്ചകള്‍ക്കു മുന്‍പ് കുവൈത്ത്, ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ മഴ സാധ്യതയുള്ള കാലാവസ്ഥയ്ക്ക് സമാനമായിരിക്കും ഈ പ്രദേങ്ങളിലുമുണ്ടാവുകയെന്നാണ് മുന്നറിയിപ്പ്.
നാളെ മുതല്‍ 5 ദിവസത്തേക്കാണ് നേരിയ തോതില്‍ മഴയും കനത്ത ആലിപ്പഴ വര്‍ഷവും ഉണ്ടാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഴയ്ക്ക് മുമ്പായി നേരിയ ചൂട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.