ചെറുതിലേ തുടങ്ങാം, വലിയ കരുതൽ
പൊതുവേ ശൈശവവും ബാല്യവും രോഗങ്ങളുടെ കാലമാണ്. ഈ സമയത്ത് വളരെ സൂക്ഷ്മതയോടെയും ശാസ്ത്രീയതയോടെയും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ നാം ശ്രദ്ധിക്കേണ്ടതുണ്ട്
ഒരു കുഞ്ഞിന്റെ ചിരിയേക്കാൾ നിർമലമായ മറ്റൊന്നും ഈ ലോകത്തില്ല. ആ ചിരിമായാതിരിക്കാൻ ഏതറ്റം വരെ പോകാനും നാം തയ്യാറാണ്. കുഞ്ഞ് ജനിച്ചത് മുതൽ സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും നൂൽപ്പാലത്തിലൂടെയാണ് ഓരോരുത്തരും കടന്നുപോകുന്നത്. കുഞ്ഞ് പതിവില്ലാതെ ഒന്ന് കരഞ്ഞാലോ ആ മുഖമൊന്ന് വാടിയാലോ പോലും നമുക്ക് ആശങ്കയാണ്.
എന്നാൽ കുഞ്ഞിന്റെ മെഡിക്കൽ റെക്കോർഡുകളുടെ കാര്യത്തിൽ ഈ ശ്രദ്ധയുണ്ടോ എന്ന് ചോദിച്ചാൽ കൈമലർത്തുന്നവരാണ് മാതാപിതാക്കളിലേറെയും. പൊതുവേ ശൈശവവും ബാല്യവും രോഗങ്ങളുടെ കാലമാണ്. ഈ സമയത്ത് വളരെ സൂക്ഷ്മതയോടെയും ശാസ്ത്രീയതയോടെയും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങൾ എന്തുകൊണ്ട് എന്റെ കാര്യത്തിൽ അന്ന് വേണ്ടവിധം ശ്രദ്ധിച്ചില്ല എന്ന ചോദ്യം ഉയർത്തിയാൽ കൈമലർത്തുന്നവരായി നാം മാററരുത്.
ഡോക്ടർമാർ നിർദേശിക്കുന്ന ഓരോ മരുന്നുകളും കൃത്യമായ അളവിൽ സമയം തെറ്റാതെ കുഞ്ഞിന് നൽകുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. പ്രത്യേകിച്ചും ആന്റി ബയോട്ടിക്കുകൾ നൽകുമ്പോൾ സമയം തെറ്റുന്നത് ബാക്ടീരിയകൾ പെരുകുന്നതിനും വൈറസുകൾ ആന്റി ബയോട്ടിക്കുകളോട് ചെറുത്തുനിൽക്കുന്നതിനും കാരണമാകും. അസുഖത്തിന് താൽക്കാലിക ശമനമാകുമ്പോഴേക്കും മരുന്ന് കൊടുക്കാൻ മറന്നുപോകുന്നവരുമുണ്ട്. ഇത് അസുഖം വർധിക്കാൻ കാരണമാകുന്നു. മരുന്നിന്റെ അളവിലെ ഏറ്റക്കുറച്ചിലുകളും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. പലപ്പോഴും കുഞ്ഞുങ്ങളുടെ തൂക്കമനുസരിച്ചാണ് ഡോക്ടർമാർ മരുന്ന് നിർദേശിക്കുന്നത്. അതുകൊണ്ടുതന്നെ അളവിലുള്ള ചെറിയ വ്യത്യാസങ്ങൾപോലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കും.
കുഞ്ഞുങ്ങളുടെ പരിചരണം ശാസ്ത്രീയമാക്കാം
നമ്മുടെ കുഞ്ഞുങ്ങളുടെ ഉടുപ്പിലും പഠനത്തിലും നൽകുന്നതുപോലെയുള്ള ശ്രദ്ധ ആരോഗ്യത്തിലും വേണ്ടതുണ്ട്.
-കുട്ടിയുടെ ജനനം മുതലുള്ള മെഡിക്കൽ-ഹോസ്പിറ്റൽ റെക്കോർഡുകൾ കൃത്യമായി സൂക്ഷിക്കുക.
-കുട്ടിക്ക് നിർദേശിച്ച വാക്സിനേഷനുകൾ കൃത്യമായ ഇടവേളകളിൽ തന്നെ പൂർത്തീകരിക്കുക. സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുക
-ഡോക്ടർമാരെ സന്ദർശിച്ച തീയ്യതി, കുറിച്ചുതന്ന മരുന്നുകൾ, മരുന്നുഷീട്ടുകൾ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തുക
-കുട്ടിയുടെ പെരുമാറ്റത്തിലും ആരോഗ്യസ്ഥിതിയിലുമുണ്ടാകുന്ന ചെറിയ മാറ്റങ്ങളടക്കം രേഖപ്പെടുത്തുക
-കുട്ടിയുടെ അസുഖങ്ങൾക്ക് സ്വയം ചികിത്സ ഒഴിവാക്കുക
ഫെലിക്സ കെയർ ഒരുക്കുന്ന പരിഹാരം
നമ്മുടെ കൈയ്യിലെല്ലാം സ്മാർട്ട് ഫോണുകളുണ്ട്. േപ്ല സ്റ്റോർ/ആപ്പ് സ്റ്റോറിൽ നിന്നും ഫെലിക്സ കെയർ ആപ്പ് ഡൗൺലോഡ് ചെയ്യൂ. ഡോക്ടർമാരുടെയും ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരുടെയും കൃത്യമായ മേൽ നോട്ടത്തിൽ ദീർഘകാലത്തെ ഗവേഷണത്തിനൊടുവിലാണ് ഈ ആപ്പ് ഒരുക്കിയിരിക്കുന്നത്.
മരുന്നുകൾ കഴിക്കേണ്ട സമയം, ഭക്ഷണം കഴിക്കേണ്ട സമയം, ഡോക്ടറെ സന്ദർശിക്കേണ്ട സമയം എന്നിവയെല്ലാം ആപ്പിൽ റിമൈൻഡറായി സെറ്റ് ചെയ്യാം. ആപ്പിലൂടെ കുഞ്ഞുങ്ങളുടെ മെഡിക്കൽ റെക്കോർഡുകളെല്ലാം കൃത്യമായ കാലഗണനയിൽ ശാസ്ത്രീയമായും സൂക്ഷിക്കാൻ കഴിയും. ഓരോ ദിവസത്തെയും ശാരീരിക, മാനസിക നിലകൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ആപ്പ് ഒരുക്കുന്നു.
കൂടാതെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ, മരുന്നുഷീട്ടുകൾ തുടങ്ങി കുഞ്ഞിന്റെ മെഡിക്കൽ റെക്കോർഡുകളെല്ലാം ശാസ്ത്രീയമായി ഇതിൽ സൂക്ഷിക്കാം. രേഖപ്പെടുത്തിയതും സ്റ്റോറേജ് ചെയ്തതുമായ വിവരങ്ങളെയെല്ലാം ഒരൊറ്റ ക്ലിക്കിൽ തരം തിരിച്ച് മുന്നിലെത്തിക്കാനുള്ള സൗകര്യമുണ്ട്. ഡോക്ടറെ സമീപിക്കുമ്പോഴും ചികിത്സകൾ തേടുമ്പോഴും ഇത് ഏറെ ഉപകാരപ്രദമാകും.കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, മാതാപിതാക്കളെ പരിചരിക്കുന്നവർക്കും സ്വന്തം ആരോഗ്യത്തിനും കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും പ്രാധാന്യം നൽകുന്നവർക്കും ഈ ആപ്പ് ഏറെ ഗുണപ്രദമാകും.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഫെലിക്സ കെയർ ആപ്പ് നിങ്ങൾക്കും ഡൗൺലോഡ് ചെയ്യാം. ഇപ്പോൾ ഡൗൺലോഡ് ചെയ്യുമ്പോൾ 30 ദിവസത്തെ സൗജന്യ ഉപയോഗവും ഓഫർ കൂപ്പണും നിങ്ങൾക്ക് നേടിയെടുക്കാം.