രാത്രിയില്‍ ഒഴിവാക്കേണ്ട 10 ആഹാരങ്ങൾ

രാത്രി ഭക്ഷണം എങ്ങനെ വേണമെന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്നും നോക്കാം

Update: 2022-03-04 05:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാവിലെ രാജാവിനെപ്പോലെ ...ഉച്ചയ്‌ക്ക് സാധാരണക്കരനെ പോലെ....രാത്രിയിൽ യാചകനെപ്പോലെ..!! ആഹാരം കഴിക്കുന്നതിനെ പറ്റി സാധാരണ പറയാറുള്ള പഴമൊഴിയാണ്. പക്ഷെ മാറിയ ജീവിതശൈലി മൂലം രാത്രിയാണ് മിക്കവാറും എല്ലാവരും ആഹാരം ധാരാളം കഴിക്കുന്നത്. ഇത് പല രോഗങ്ങളാണ് ഇപ്പോൾ പലർക്കും ഉണ്ടാക്കുന്നത്. ജോലിത്തിരക്കും മറ്റും കാരണം രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം നന്നായി കഴിക്കാൻ സാധിക്കാത്തവർ അതുകൂടി ചേർത്ത് പലപ്പോഴും കഴിക്കുന്നത് രാത്രിയിലായിരിക്കും. രാത്രി ഭക്ഷണം എങ്ങനെ വേണമെന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്നും നോക്കാം.

1. ഹൈ കലോറി അടങ്ങിയ ആഹാരങ്ങള്‍(ചോറ്, അല്ലെങ്കില്‍ അഞ്ച് ചപ്പാത്തി, നാല് ദോശ) അങ്ങനെ ഹെവി മീല്‍സ് കഴിക്കാതിരിക്കുക.

2. ചോക്ക്ലേറ്റ് പോലുള്ള ഭക്ഷണങ്ങള്‍ രാത്രി കഴിച്ചാല്‍ ഉറക്കത്തെ ബാധിക്കും. കുട്ടികള്‍ക്ക് തീരെ കൊടുക്കാതിരിക്കുക

3. ചായയും കാപ്പിയും രാത്രികാലങ്ങളില്‍ ഒഴിവാക്കുക.

4. സോഡ പോലുള്ള അമിതമായ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക

5. ഐസ്ക്രീമും രാത്രികാലങ്ങളില്‍ കഴിക്കാതിരിക്കുക

6. പിസ, ബര്‍ഗര്‍ പോലുള്ളവ രാത്രി ഏഴ് മണിക്കു ശേഷം കഴിക്കുന്നത് നല്ലതല്ല.

7. ചിപ്സ്, എരിവ് കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിക്കാതിരിക്കുക

8.ടൊമാറ്റോ സോസ് എന്നിവ ഒഴിവാക്കുക

9. മദ്യം രാത്രിയില്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. മദ്യം കഴിച്ചാല്‍ പെട്ടെന്ന് ഉറക്കം ലഭിക്കുമെങ്കിലും ആഴത്തിലുള്ള ഉറക്കം കിട്ടില്ല. രാത്രിയില്‍ സ്ഥിരമായി മദ്യപിച്ച് ഉറങ്ങുന്നത് നല്ലതല്ല.

10. ഓറഞ്ച്, മുസമ്പി പോലുള്ള പഴങ്ങള്‍ രാത്രി ഒഴിവാക്കുക

ഇതിനെല്ലാം പുറമെ രാത്രി വൈകി ഭക്ഷണം കഴിക്കാതിരിക്കുക. ചില രാജ്യങ്ങളില്‍ സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണം കഴിക്കാറില്ല. അതിനു മുന്‍പാണ് അവര്‍ ആഹാരം കഴിക്കുന്നത്. ശീലം മാറ്റാന്‍ സാധിക്കാത്തവര്‍ക്ക് വേണമെങ്കില്‍ ഗ്രില്‍ ചെയ്ത ചിക്കനോ, മുട്ട പുഴുങ്ങിയതോ കഴിക്കാം. ഓട്സ്, നട്ട്സ് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News