കോഴിക്കോട് സെറിബ്രല്‍ മലേറിയ; രോഗാണു ബാധിക്കുന്നത് തലച്ചോറിനെ
Update: 2018-05-26 23:56 GMT
സാംക്രമിക രോഗമായ മലേറിയ അഥവാ മലമ്പനിയുടെ മാരക വിഭാഗമായ സെറിബ്രല്‍ മലേറിയ കോഴിക്കോട് സ്ഥിരീകരിച്ചു.
തലച്ചോറിനെ ബാധിക്കുന്ന മാരക രോഗമായ സെറിബ്രല്‍ മലേറിയ കോഴിക്കോട് സ്ഥിരീകരിച്ചു. എലത്തൂരിലെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ വകുപ്പാണ് സ്ഥിരീകരിച്ചത്. മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണിത്. കടുത്ത പനി, തളര്‍ച്ച, ശര്‍ദ്ദി, അസഹനീയമായ തലവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. കേരളത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെട്ടെന്ന് പ്രതീക്ഷിച്ച രോഗം വീണ്ടും കണ്ടെത്തിയതോടെ രോഗം പിടിപെടാനുള്ള സാഹചര്യത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രോഗികളുടെ നില ഗുരുതരമല്ലെന്നും മതിയായ ചികിത്സ നല്‍കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.