രക്തദാനം നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമം

Update: 2018-05-29 20:25 GMT
Editor : admin
രക്തദാനം നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമം
Advertising

സ്ഥിരമായി രക്തം ദാനം ചെയ്യുന്നത്  ഹൃദയാഘാതത്തിന്റേയും സ്ട്രോക്കിന്റെയും സാധ്യത കുറക്കുമെന്ന് നിരവധി പഠനങ്ങളാണ് വെളിപ്പെടുത്തിയിട്ടുള്ളത്

രക്തദാനത്തിന്റെ മഹത്വത്തെ പറ്റിയും അതിന്റെ നന്മയെ പറ്റിയും നിങ്ങള്‍ ബോധവാന്മാരാണ്, എന്നാല്‍ രക്തദാനം വെറും ജീവ കാരുണ്യ പ്രവര്‍ത്തനം മാത്രമല്ല, നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ് രക്തം ദാനം ചെയ്യുന്നത് എന്നാണ് പഠനം, പ്രത്യേകിച്ച് ക്രമപ്രകാരം സ്ഥിരമായി രക്തം ദാനം ചെയ്യുന്നത്.

ആദ്യമായി നിങ്ങള്‍ക്ക് സൌജന്യമായി രക്തവുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങളുടെ പരിശോധനകളാണ് നടത്തി തരുന്നത്. ബോഡി ചെക്കപ്പും.
ശരീര താപനില, പള്‍സ്, രക്ത സമ്മര്‍ദം, ഹീമോഗ്ലോബിന്‍, തുടങ്ങിയവ.
കൂടാതെ കരള്‍ സംബന്ധമായ (hepatitis) എച്ച്ഐവി, syphilis തുടങ്ങി നിങ്ങള്‍ ഇത് വരെ ആലോചിക്കുക പോലും ചെയ്യാത്ത രോഗങ്ങളുടെ നിര്‍ണയമാണ് രക്തദാതാക്കള്‍ക്ക് സൌജന്യമായി ലഭിക്കുന്നത്.

രക്തം ദാനം ചെയ്യുന്നത് മൂലം രക്തത്തിന്റെ സാന്ദ്രത കുറച്ച് നിങ്ങളുടെ രക്ത ധമനികളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളുട പ്രധാന കാരണമാണ് രക്തത്തിന്റെ സാന്ദ്രതയും കാഠിന്യവും. സഥിരമായി രക്ത ദാനം ചെയ്യുന്നത് രക്തത്തിലെ ഇരുന്പിന്റെ അംശം കുറക്കുന്നതും ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ നല്ലതാണ്.

സ്ഥിരമായി രക്തം ദാനം ചെയ്യുന്നത് ഹൃദയാഘാതത്തിന്റേയും സ്ട്രോക്കിന്റെയും സാധ്യത കുറക്കുമെന്ന് നിരവധി പഠനങ്ങളാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ശരീരത്തിലെ ഇരുന്പിന്റെ അളവ് കുറയുന്നത് കൊണ്ട് ചില പ്രത്യേക അര്‍ബുദത്തെ പ്രതിരോധിക്കാനും രക്തദാനം നല്ലതാണെന്ന് നേരത്തെയുള്ള പഠനം വെളിപ്പെടുത്തിയതാണ്.

ഒരു യൂണിറ്റ് രക്തം ദാനം ചെയ്യാന്‍ ശരീരം ചെലവഴിക്കുന്നത് 650 കലോറിയാണ്. സ്ഥിരമായി രക്ത ദാനം ചെയ്യുന്നവരില്‍ സമാനമായി ശരീര ഭാരം കുറയാറുണ്ട്, എന്നാല്‍ ശരീരഭാരം കുറക്കുന്നതിനോ ഭാരം ക്രമീകരിക്കുന്നതിനോ ഉള്ള മാര്‍ഗമായി കാണാറില്ല.

രക്ത ദാനം ചെയ്യാന്‍ നിങ്ങള്‍ തയ്യാറല്ലേ?
കേരളത്തില്‍ ആശുപത്രികളില്‍ രക്തം ആവശ്യമുള്ള രോഗികള്‍ക്ക് സഹായകമായി
'Oppam' 'Blood Plus' തുടങ്ങിയ ആപ്ലിക്കേഷനുകളും കൂടാതെ കെയര്‍ കേരള ബ്ലഡ് ഡോണേഴ്സ് ഫോറം, ബ്ലഡ് ഡോണേഴ്സ് കേരള തുടങ്ങിയ സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News