ശീലമാക്കൂ ഗ്രീന്‍ ടീ...രോഗങ്ങളോട് പറയൂ ഗെറ്റൌട്ട്

Update: 2018-05-30 05:28 GMT
ശീലമാക്കൂ ഗ്രീന്‍ ടീ...രോഗങ്ങളോട് പറയൂ ഗെറ്റൌട്ട്
Advertising

ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ പച്ചവെള്ളം പോലെയാണ് ഗ്രീന്‍ ടീ കുടിക്കുന്നത്

ചായ കുടിക്കാത്ത ഒരു ദിവസം പോലും മലയാളികള്‍ക്കുണ്ടാവില്ല. ഒരു ദിവസം പത്തും ഇരുപതും ചായ കുടിക്കുന്നവര്‍ തന്നെ ഉണ്ടാകും. ചായ ഒരു എനര്‍ജി ഡ്രിങ്കാണെങ്കില്‍ പോലും അധികം കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചായ കുടി മാറ്റി വയ്ക്കാതെ ചായയുടെ റെസിപ്പീ ഒന്നു മാറ്റിയാലോ..അത് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാവുകയും ചെയ്യും. കേരളത്തില്‍ ട്രന്‍ഡായി കൊണ്ടിരിക്കുന്ന ഗ്രീന്‍ ടീ എന്ന പച്ചമരുന്ന് ചായയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ പച്ചവെള്ളം പോലെയാണ് ഗ്രീന്‍ ടീ കുടിക്കുന്നത്. എന്നും ചെറുപ്പമായിരിക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കിയാല്‍ മതിയത്രേ.

ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍

1)ഗ്രീന്‍ ടീ രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയര്‍ത്തുന്നു. പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത് ആന്റി ഓക്സിഡന്റുകളാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റ് വിറ്റാമിന്‍ സി യേക്കാള്‍ നൂറ് ഇരട്ടിയും വിറ്റാമിന്‍ ഇ യേക്കാള്‍ 24 ഇരട്ടിയും ഫലപ്രദമാണ്. ശരീരത്തില്‍ ക്യാന്‍സറിന് കാരണമാകുന്ന സെല്ലുകളെ തടയാന്‍ ഇത് സഹായിക്കും.

2)ശരീരത്തിലുണ്ടാകുന്ന ചൊറി, പുഴുക്കടി തുടങ്ങിയവ തടയാന്‍ ഗ്രീന്‍ ടി ഫലപ്രദമാണ്.

3) പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറക്കുകയും ചെയ്യുന്നു.

4) ചര്‍മ്മത്തില്‍ ബാധിക്കുന്ന ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്നു.

5)അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍ രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായകരമാണ്.

6) ഗ്രീന്‍ ടീയില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലദോഷവും പനിയും മാറാനും ഗ്രീന്‍ ടീ സഹായകമാണ്.

7) ആസ്തമ തടയുന്നു

8) ഉത്കണ്ഠ അകറ്റുന്നു

9) അലര്‍ജി തടയുന്നു

10)അമിതഭാരം കുറയ്ക്കുന്നു.

ഗ്രീന്‍ ടീ എങ്ങിനെ ഉണ്ടാക്കാം

ഗ്രീന്‍ ടീ, ബ്രൌണ്‍ ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് ഗ്രീന്‍ ടീ ഉണ്ടാക്കാന്‍ സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍ ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി ഉടനെ വെയിലത്തുണക്കിയെടുത്താണ്. ഗ്രീന്‍ ടീ അധികം തിളപ്പിക്കാന്‍ പാടില്ല. തിളച്ച വെള്ളത്തിലേക്ക് ഗ്രീന്‍ ടീ ഇലയിട്ട് ഉടനെ വെള്ളം ഇറക്കി വയ്ക്കണം. പഞ്ചസാര വേണമെങ്കില്‍ മാത്രം അല്പം ഇടുക. ഗ്രീന്‍ ടീയില്‍ പാലൊഴിച്ചാല്‍ ഇതിന്റെ ഔഷധഗുണം വേണ്ട രീതിയില്‍ ലഭ്യമാകില്ല. പാലൊഴിക്കാതെ വേണം ഗ്രീന്‍ ടീ കുടിക്കാന്‍. ഗ്രീന്‍ ടീ ഉണ്ടാക്കുന്നതിനുള്ള തേയിലയും വിപണിയില്‍ സുലഭമാണ്.

Tags:    

Similar News