മദ്യം ഏഴ് തരം ക്യാന്‍സറുകള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം
അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ നേതൃത്തില്‍ നടത്തിയ പഠനത്തിലാണ് ചെറിയ രീതിയിലുള്ള മദ്യപാനം പോലും ക്യാന്‍സറിന് വഴി തെളിക്കുമെന്ന് കണ്ടെത്തിയത്
മദ്യം ഏഴ് തരത്തിലുള്ള ക്യാന്‍സറുകള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം. അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ നേതൃത്തില്‍ നടത്തിയ പഠനത്തിലാണ് ചെറിയ രീതിയിലുള്ള മദ്യപാനം പോലും ക്യാന്‍സറിന് വഴി തെളിക്കുമെന്ന് കണ്ടെത്തിയത്. വായ, കരള്‍, അന്നനാളം, കുടല്‍, സ്തനം, തൊണ്ട, ശ്വാസനാളം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കാണ് കൂടുതല്‍ സാധ്യത.
ജമാ സൈക്യാട്രി 2013 ആഗസ്തില്‍ നടത്തിയ സര്‍വേ പ്രകാരം 73 ശതമാനം അമേരിക്കക്കാരും മദ്യം ഉപയോഗിക്കുന്നുണ്ട്. 13 ശതമാനം പേര്‍ക്ക് അമിതമായി മദ്യപിച്ചുല്ലസിക്കുന്നത് ഒരു ശീലമാണ്. മദ്യപാനം മൂലം കരളിനെ ക്യാന്‍സര്‍ ബാധിക്കുന്നു. ഇത് കരള്‍വീക്കത്തിനും കാരണമാകുന്നു.