ചുവന്ന ഇറച്ചി വൃക്ക തകരാറിന് കാരണമാകുമെന്ന് പഠനം

Update: 2018-06-02 06:10 GMT
Editor : admin
ചുവന്ന ഇറച്ചി വൃക്ക തകരാറിന് കാരണമാകുമെന്ന് പഠനം
Advertising

സിംഗപ്പൂര്‍ ചൈനീസ് ഹെല്‍ത്ത് സ്റ്റഡി നടത്തിയ പഠനത്തിലാണ് ചുവന്ന ഇറച്ചിയുടെ ദോഷവശങ്ങളെക്കുറിച്ച് കണ്ടെത്തിയത്

ചുവന്ന ഇറച്ചിയുടെ ഉപഭോഗം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരം ഇറച്ചി കഴിക്കുന്നത് വൃക്കകള്‍ക്ക് ഹാനികരമാകുമെന്ന് പുതിയ പഠനം. സിംഗപ്പൂര്‍ ചൈനീസ് ഹെല്‍ത്ത് സ്റ്റഡി നടത്തിയ പഠനത്തിലാണ് ചുവന്ന ഇറച്ചിയുടെ ദോഷവശങ്ങളെക്കുറിച്ച് കണ്ടെത്തിയത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ മാഗസിനിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചൈനയിലും സിംഗപ്പൂരിലും താമസിക്കുന്ന 63,000 പേരെയാണ് ഇതിനായി പഠന വിധേയമാക്കിയത്. ചുവന്ന ഇറച്ചി കൂടുതല്‍ ഉപയോഗിക്കുന്നവരെയും മിതമായി ഉപയോഗിക്കുന്നവരെയും താരതമ്യം ചെയ്തപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വൃക്കസംബന്ധമായ രോഗങ്ങള്‍ ഉള്ളതായി കണ്ടെത്തി. മാത്രമല്ല ചുവന്ന ഇറച്ചി അമിതമായി ഭക്ഷിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ വൃക്ക രോഗങ്ങള്‍ പിടിപെടാന്‍ 40 ശതമാനം സാധ്യതയുണ്ട്. ആഴ്ചയില്‍ ഒരു ദിവസം മാത്രം ചുവന്ന ഇറച്ചി മെനുവില്‍ ഉള്‍പ്പെടുത്താനാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

ചുവന്ന ഇറച്ചി അമിതവണ്ണത്തിന് കാരണമാകുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ കൊഴു പ്പും കൊളസ്ട്രോളുമെല്ലാം ധാരാളമുണ്ട് എന്നതാണ് കാരണം. ബീഫ്, പോര്‍ക്ക് തുടങ്ങിയവയെല്ലാം ചുവന്ന ഇറച്ചിയാണ്. എന്നാല്‍ ചിക്കന്‍ ഇതില്‍ പെടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News