ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും

Update: 2018-07-06 05:01 GMT
Advertising

വിറ്റാമിനുകളുടെയും മിനറല്‍സിന്റെയും കലവറയാണ് കറ്റാര്‍വാഴ. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. കാത്സ്യം,സോഡിയം, അയേണ്‍,പൊട്ടാസ്യം,മെഗ്നീഷ്യം,സിങ്ക്,ഫോളിക് ആസിഡ്,അമിനോ ആസിഡ് തുടങ്ങി എല്ലാ പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

അഴകിന് മാത്രമല്ല ആരോഗ്യത്തിനും കറ്റാര്‍വാഴ നല്ലതാണ്. കറ്റാര്‍വാഴ കൊണ്ട് ഉണ്ടാക്കുന്ന ജ്യൂസ് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. എന്നും കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും. വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. ഇവ നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും. കറ്റാര്‍വാഴ ജ്യൂസ് മസില്‍ വേദന സന്ധിവേദന എന്നിവ മാറ്റിതരും. ഇവയുടെ ജെല്‍ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ദഹനപ്രശ്‌നങ്ങള്‍ മാറ്റാന്‍ ഒരു ഗ്ലാസ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുക. ഇത് നെഞ്ചില്‍ നിന്നും ഭക്ഷണം താഴാത്ത അവസ്ഥ ഇല്ലാതാക്കും. ഭക്ഷണം സുഖമമായി കടന്നുപോകും. നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങളും മാറ്റിതരും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ എന്നും ഡയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് ഉള്‍പ്പെടുത്തിയാല്‍ മതി.

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുക. ഇത് ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ കളയും. പല്ലിന്റെ ആരോഗ്യത്തിനും കറ്റാര്‍വാഴ നല്ലതാണ്. കറ്റാര്‍വാഴയിലുള്ള ഘടകങ്ങള്‍ പല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പല്ലുകള്‍ക്കുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കും.

റ്റാര്‍വാഴ ജ്യൂസ് എങ്ങിനെ തയ്യാറാക്കാം

കറ്റാര്‍ വാഴ ചെടിയുടെ മദ്ധ്യഭാഗത്തുള്ള തണ്ട് പൊട്ടിച്ചെടുക്കാം. ഇതില്‍ നിന്നും ശുദ്ധമായ ജെല്‍ വേര്‍തിരിക്കാം. ഈ ജെല്ലിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. അങ്ങനെ എളുപ്പത്തില്‍ ജ്യൂസ് തയ്യാര്‍. മൂന്ന്- നാല് ദിവസം ഇത് ഉപയോഗിക്കാം. അത് കഴിഞ്ഞാല്‍ ഇതില്‍ നിന്നും ആന്റിയോക്‌സിഡന്റ്‌സ് ഇല്ലാതാകും.

Tags:    

Similar News