സ്ത്രീകളുടെ എല്ലുകളുടെ ആരോഗ്യത്തിന് സോയ പാലും ടോഫുവും

യു.എസിലെ മിസോറി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

Update: 2018-08-09 06:23 GMT
Advertising

സ്ത്രീകളുടെ എല്ലുകളുടെ ആരോഗ്യത്തിന് സോയ പാലും ടോഫുവും ഉത്തമമെന്ന് പഠനം. മാത്രമല്ല ആര്‍ത്തവ വിരാമമത്തിന് ശേഷം സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും ഇവ രണ്ടും ഗുണം ചെയ്യും. യു.എസിലെ മിസോറി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സോയ അടങ്ങിയിട്ടുള്ള എല്ലാം ഭക്ഷണപദാര്‍ത്ഥങ്ങളും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് സര്‍വ്വകലാശാലയിലെ പ്രൊഫസറായ പമേല ഹിന്റണ്‍ പറയുന്നു. സോയ ഭക്ഷണം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഡയറ്റ് ആര്‍ത്തവ വിരാമത്തിന് ശേഷമുള്ള മാറ്റങ്ങള്‍ക്ക് നല്ലതാണെന്നും പഠനം പറയുന്നു.

സോയ ബീന്‍സില്‍ നിന്നും ഉണ്ടാക്കുന്ന സസ്യജന്യമായ പാലാണ് സോയ മില്‍ക്ക്. ഇതില്‍ ഫാറ്റി ആസിഡുകള്‍, പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇത്‌ കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നതിനും തടി കുറയ്‌ക്കുന്നതിനുമെല്ലാം സഹായിക്കുകയും ചെയ്യും.

തൈരും, സോയബീനും ചേര്‍ത്തുണ്ടാക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ടോഫു.പ്രോട്ടീന്‍ സമ്പന്നമാണ് ടോഫു. അര കപ്പ് ടോഫുവില്‍ 10 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ തുരത്താന്‍ ഇതിന് കഴിവുണ്ട്. മാംസത്തിന് പകരം ടോഫു കഴിച്ചാല്‍ ട്രൈഗ്ലിസറൈഡും, ചീത്ത കൊളസ്ട്രോളും കുറയും.

Tags:    

Similar News