ദിവസവും അര മണിക്കൂര്‍ നടക്കൂ..സ്ട്രോക്കിനെ അകറ്റി നിര്‍ത്തൂ

നീന്തലറിയാവുന്നരാണെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ നീന്തുന്നതും നന്നായിരിക്കും.

Update: 2018-09-20 07:09 GMT
Advertising

തിരക്ക് പിടിച്ച ഇന്നത്തെ ജീവിതത്തില്‍ വ്യായാമത്തിനായി സമയം കണ്ടെത്തുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക്. എന്നാല്‍ ഈ തിരക്കിനെയെല്ലാം വരുതിയിലാക്കി കൃത്യമായി വ്യായാമം ചെയ്യുന്നവരാണ്. ദിവസം അര മണിക്കൂര്‍ മാത്രം നടന്നാല്‍ തന്നെ വിവിധ തരത്തിലുള്ള സ്ട്രോക്കുകളെ അകറ്റി നിര്‍ത്താനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നീന്തലറിയാവുന്നരാണെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ നീന്തുന്നതും നന്നായിരിക്കും.

സ്ട്രോക്കിനെ ശരിക്കും ഗൌരവമായി കാണേണ്ടതാണ്. അതുകൊണ്ട് തന്നെ അതിനെ തടയാനും സാധ്യത കുറയ്ക്കാനുമുള്ള വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. ആഴ്ചയില്‍ കുറച്ച് സമയം വ്യായാമത്തിനായി ചെലവഴിച്ചാല്‍ അത് ശരീരത്തിനുണ്ടാകുന്ന ഗുണം വളരെ വലുതാണെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ കത്രീന എസ്.സണര്‍ഗേന്‍ പറയുന്നു.

Tags:    

Similar News