മദ്യപാനം; ഇന്ത്യയില്‍ ഒരോ വര്‍ഷവും കൊല്ലപ്പെടുന്നത് 2.6 ലക്ഷം പേര്‍
മദ്യപാനം മൂലം ഇന്ത്യയില്‍ ഒരോ വര്‍ഷവും കൊല്ലപ്പെടുന്നത് 2.6 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.
മദ്യപാനം മൂലം ഇന്ത്യയില്‍ ഒരോ വര്‍ഷവും കൊല്ലപ്പെടുന്നത് 2.6 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. മദ്യപിച്ച് വണ്ടിയോടിക്കുന്നത് മൂലമുള്ള അപകടവും ലിവര്‍ കാന്‍സര്‍ മരണങ്ങളും ഉള്‍പ്പെടെയാണ് സംഘടനയുടെ കണക്ക്. ഇത്തരത്തിലുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ ദേശീയതലത്തില്‍ തന്നെ മദ്യനിയന്ത്രണ നയം രൂപീകരിക്കണമെന്നും സംഘടന നിര്‍ദ്ദേശിക്കുന്നു.
മദ്യപാനം മൂലമുള്ള പ്രശ്‌നങ്ങള്‍ കാരണം ലോകത്ത് ദിവസവും 6,000ത്തിലേറെ പേര്‍ മരണപ്പെടുന്നുണ്ട്, ഇതില്‍ 28 ശതമാനം മദ്യപിച്ച് വണ്ടിയോടിച്ചുണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്നാണ്, മദ്യപാനം കൊണ്ടുള്ള രോഗങ്ങള്‍ കാരണവും നിരവധി പേര്‍ മരിക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. നേരിട്ട് ബന്ധമില്ലെങ്കിലും ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് ഇന്ത്യയില്‍ മദ്യപാനം കൊണ്ട് കൊല്ലപ്പെടുന്നത്.
മദ്യപിച്ച് വണ്ടിയോടിച്ച് മറ്റുള്ളവരെ അപകടപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കണക്കാണിത്. ലിവര്‍സിറോസിസ് പോലുള്ള ഗുരുതര രോഗങ്ങള്‍ കാരണവും മരണം സംഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.