പ്രഭാതഭക്ഷണത്തിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; ശരീര ഭാരം താനേ കുറയും

ശരീരഭാരം കുറയ്ക്കാനായി പിന്തുടരുന്ന ഭക്ഷണക്രമം കൂടുതല്‍ വിശപ്പുള്ളവരാക്കുകയും എത്ര കഴിച്ചാലും തൃപ്തിവരാത്തവരാക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഇത്തരം ചിട്ടകളോടെ ജീവിക്കാന്‍ ആര്‍ക്കും സാധിക്കില്ല

Update: 2018-09-26 06:41 GMT
Advertising

ശരീരഭാരം കുറയണമെന്നും, എപ്പോഴും സ്ലിം ആകണമെന്നും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നത് 5 കിലോയാവട്ടെ 15 കിലോയാവട്ടെ പലര്‍ക്കും ആ ലക്ഷ്യത്തിലെത്താന്‍ സാധിക്കാറില്ലെന്നതാണ് പരമാര്‍ഥം. അതിനായി നമ്മള്‍ പിന്തുടരുന്ന ഭക്ഷണക്രമം നമ്മളെ കൂടുതല്‍ വിശപ്പുള്ളവരാക്കുകയും എത്ര കഴിച്ചാലും തൃപ്തിവരാത്തവരാക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഇത്തരം ചിട്ടകളോടെ ജീവിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നതാണ് മറ്റൊരു കാര്യം.

പ്രഭാതഭക്ഷണത്തിന് മുമ്പേ മൂന്ന് മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ.. ശരീരഭാരം താനേ കുറയുന്നത് കാണാം...

1. ഉറങ്ങിയെഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുക

ഉറങ്ങുന്ന ഒരു വ്യക്തി എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ഉറങ്ങിയെഴുന്നേറ്റ ഉടനെ രണ്ടുഗ്ലാസ് വെള്ളം കുടിക്കണം. ആ വെള്ളം ഇളംചൂടുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്.

അതിരാവിലെയുള്ള ഈ വെള്ളംകുടി നമ്മുടെ കുടലിനെ ശുദ്ധീകരിക്കുന്നു, മൊത്തം ആന്തരീകാവയവങ്ങളുടെ ശുദ്ധീകരണം നടക്കുന്നു, ശരീരത്തിനുള്ളിലുള്ള വിഷവസ്തുക്കളെ നീക്കുന്നു.. കൂടാതെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ഇതെല്ലാം ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കുന്നു.

2. കാപ്പി/ചായ പൂര്‍ണമായും ഒഴിവാക്കുക: പകരമിതാ ഈ മൂന്ന് പാനീയങ്ങള്‍ ശീലമാക്കൂ..

നാരങ്ങ നീര്, തേന്‍, ഒരു നുള്ള് കറുവാപ്പട്ട എന്നിവയിട്ട് തിളപ്പിച്ച ഒരു കപ്പ് ചുടുവെള്ളം. ശരീരത്തിനുള്ളിലെ വിഷങ്ങളെയെല്ലാം നീക്കുകയും, മെറ്റബോളിസം വര്‍ധിപ്പിക്കാനും ഈ പാനീയം നമ്മെ സഹായിക്കുന്നു.

കറിവേപ്പിലയിട്ട് തിളപ്പിച്ച ഒരു കപ്പ് വെള്ളം. അല്ലെങ്കില്‍ ഏതാനും കറിവേപ്പില ചവച്ചരച്ചതിന് ശേഷം ചെറുചൂടുവെള്ളം കുടിച്ചാലും മതി. ശരീരത്തിനുള്ളില്‍ അടിഞ്ഞുകൂടിയ വിഷങ്ങളെ പുറംതള്ളാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കറിവേപ്പില സഹായിക്കും.

ജീരകവും നാരങ്ങാനീരും ചേര്‍ത്ത് തിളപ്പിച്ച വെള്ളം. രാത്രിയില്‍ ജീരകമിട്ടുവെച്ച വെളളം അതിരാവിലെ കുടിക്കുകയും ചെയ്യാം. മെറ്റബോളിസം വര്‍ധിപ്പിക്കാനും വിശപ്പിനെ ഇല്ലാതാക്കാനും ജീരകം സഹായിക്കും.

3. ധ്യാനം

മനഃസംഘര്‍ഷമുണ്ടാക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിച്ച് വ്യക്തികളുടെ മാനസിക സംഘര്‍ഷങ്ങളെ ഇല്ലാതാക്കാന്‍ ധ്യാനത്തിന് കഴിവുണ്ട്. സ്ട്രെസ്സിന് കാരണമാകുന്ന ഹോര്‍മോണുകള്‍ക്ക് ശരീരഭാരം വര്‍ധിപ്പിക്കുന്നതിലും റോളുണ്ട്. ഇത്തരം ഹോര്‍മോളുകള്‍ ശരീരത്തില്‍ ഫാറ്റുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ദിവസവും ഒരു 10 മിനിറ്റ് ധ്യാനത്തിനായി മാറ്റിവെക്കുക, മനഃസംഘര്‍ഷം കുറയ്ക്കുക, ശരീരഭാരം താനെ കുറയുന്നത് കാണാം.

Tags:    

Similar News