കരുത്തുറ്റ ആരോഗ്യത്തിന് ഡയറ്റിൽ തുളസിയില ചേർക്കൂ

Update: 2018-09-26 16:29 GMT
Advertising

തുളസിയില ഡയറ്റിൽ ചേർത്താൽ നമ്മിൽ ഉന്മേഷം മാത്രമല്ല മനസ്സും ശരീരവും കരുത്തുള്ളതാക്കും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മുൻപും നിരവധി പഠനങ്ങളിലും തുളസിയുടെ ആരോഗ്യ രഹസ്യം പുറത്ത് വന്നിരുന്നു. തുളസിയുടെ ആരോഗ്യ മാനസിക മൂല്യങ്ങൾ കാരണം തന്നെയാണ് തുളസിയെ ഔഷധ സസ്യങ്ങളുടെ രാജ്ഞി എന്ന് വിളിക്കാനും കാരണം. നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ഉന്മേഷത്തിനും തുളസിയില അത്യുത്തമമാണെന്നാണ് ആയുർവേദ ഡോക്ടർമാരും പറയുന്നത്. നിരവധി രോഗങ്ങൾക്കും മനുഷ്യ ശരീരം ആരോഗ്യത്തോടെ നിലനിർത്താനും തുളസിയില വളരെയധികം ഉപകാരപ്രദമാണെന്ന് പഠനങ്ങൾ കാണിക്കുന്നത്.

മനുഷ്യന്റെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും മാനസികമായി ഉണർവ് ലഭിക്കുന്നതിനും തുളസിയില ഉപയോഗിക്കാവുന്നതാണ്. ദിവസവും തുളസിയില ഉപയോഗിക്കുന്നത് ഉന്മേഷത്തിന് നല്ലതെന്നാണ് ഡോക്ടർമാർ പറയുന്നത്. പനിക്കും ശ്വാസ തടസ്സത്തിനും മരുന്നെന്ന രൂപത്തിലും ശ്വാസകോശത്തിന്റെ പ്രവർത്തനം എളുപ്പമാക്കുന്നതിനും തുളസിയില കാരണമാകുന്നുണ്ടെന്നാണ് ആയുർവേദ ഡോക്ടർമാർ പറയുന്നത്. ദിവസവും ഏതെങ്കിലും രൂപത്തിൽ തുളസിയില നമ്മുടെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് അതിനാൽ തന്നെ അത്യുത്തമമാണ്.

Tags:    

Similar News