മുട്ടക്കുമുണ്ട് ഒരു ദിനം

മുട്ടയുടെ ഗുണങ്ങള്‍ വ്യാപിപ്പിക്കുക, വ്യാജമുട്ട തിരിച്ചറിയുക എന്നീ ഉദ്ദേശങ്ങളാണ് മുഖ്യമായും ഇതിലൂടെ ഉദ്ദേശിക്കുന്നത്

Update: 2018-10-12 09:30 GMT
Advertising

1996 ല്‍ വിയന്നയില്‍ ചേര്‍ന്ന ഐ.ഇ.സി കോണ്‍ഫറന്‍സിലാണ് മുട്ടയുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ എല്ലാ ഒക്ടോബറിലെയും രണ്ടാമത്തെ വെള്ളിയാഴ്ച്ച ലോക മുട്ട ദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുന്നത്.

നൂറ്റാണ്ടുകളായി മനുഷ്യന്‍റെ ഭക്ഷണമെനുവിലെ ഒരു പ്രധാന വിഭവമാണ് മുട്ട. രുചിയില്‍ മുമ്പനും ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്ന,പോഷക മൂല്യം കൂടിയ മരുന്നാണ് മുട്ട. ഒരു മുഴുവന്‍ കോഴിയുടെ ഗുണമാണ് ഒരു മഞ്ഞക്കരുവില്‍ നിന്നും ലഭിക്കുന്നത്.

കൂടാതെ വൈറ്റമിന്‍ ബി കുടുംബത്തില്‍പ്പെട്ട, ശരീരത്തിന് അത്യാവശ്യമായ അമിനോ ആസിഡിന്‍റെയും കോളിന്‍റെയും കലവറകൂടിയാണ് ഇത്. മസ്തിഷ്ക വളര്‍ച്ചക്കും ഓര്‍മ്മശക്തിക്കും ആവശ്യമായ പോഷണമാണ് കോളിന്‍. പ്രകൃതിയില്‍ ഇന്ന് ലഭ്യമായ വസ്തുക്കളില്‍ ഏറ്റവും പ്രോട്ടീന്‍ സമ്പന്നമായ മുട്ട പേശികളുടെ ഇലാസ്തികതക്കും എല്ലിനും ഓര്‍മ്മശക്തിക്കും ഉപകരിക്കുന്നു. ഒന്ന് മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട (ആറു മിനിറ്റ് നേരം വേവിച്ച) നല്ലതാണ്.

മിക്ക രാജ്യങ്ങളും ലോക മുട്ട ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്. മുട്ടയുടെ ഗുണങ്ങള്‍ വ്യാപിപ്പിക്കുക, വ്യാജമുട്ട തിരിച്ചറിയുക എന്നീ ഉദ്ദേശങ്ങളാണ് മുഖ്യമായും ഇതിലൂടെ ഉദ്ദേശിക്കുന്നത്. 33 രാജ്യങ്ങളില്‍ നിന്നും 105 തരം കോഴികളുടെ വിവിധ ആകൃതിയിലും നിറത്തിലും രുചിയിലുമുള്ള മുട്ടകളുടെ പ്രദര്‍ശനം ഒരുക്കിയാണ് തുര്‍ക്കി വ്യത്യസ്തമാവുന്നത്.

Tags:    

Similar News