വെറും ഉപ്പല്ല, ഗുണങ്ങളില്‍ വമ്പനായ ഹിമാലയന്‍ ഉപ്പ് വിളക്ക്

ശരിക്കുള്ള ഹിമാലയന്‍ ഉപ്പിന്‍റെ ഉറവിടം ഹിമാലയന്‍ മലനിരകളുടെ ഭാഗമായ പാകിസ്ഥാനിലെ ഖേവ്‍ര എന്ന പ്രദേശമാണ്

Update: 2018-10-13 07:26 GMT
Advertising

ഹിമാലയന്‍ ഉപ്പ് വിളക്കുകള്‍ മുഖ്യമായും അലങ്കാരത്തിനാണ് ഉപയോഗിക്കുന്നതെങ്കില്‍പോലും മനുഷ്യന്‍റെ മാനസികോല്ലാസത്തിന് ഉപകരിക്കുന്ന നല്ലൊരു വസ്തു കൂടിയാണ് ഈ പിങ്ക് നിറത്തിലുള്ള ഉപ്പ്.

ഹിമാലയന്‍ ഉപ്പ് വീടിനകത്തെ ദുര്‍ഗന്ധം മാറ്റി വായു ശുദ്ധീകരിക്കുന്നു, തുമ്മല്‍, ചുമ പോലുള്ള അലര്‍ജിയുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ശമിപ്പിക്കുന്നു, മനസ്സിനെ ഉത്തേജിപ്പിക്കുന്നു, പിങ്ക് നിറത്തിലുള്ള അരണ്ട വെളിച്ചം നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു.

ഹിമാലയന്‍ ഉപ്പിന്‍റെ വലിയ കഷ്ണങ്ങള്‍ പ്രകാശിക്കുന്ന ബള്‍ബുകള്‍ക്ക് ചുറ്റും ഇട്ടതിന് ശേഷം വിളക്കുപോലെ നിര്‍മ്മിക്കുന്നു. അതില്‍ നിന്നും വരുന്ന പിങ്ക് പ്രഭയും ചൂടും ചെറുസുഗന്ധവും ശരിക്കും മനസിന് കുളിര്‍മയേകുന്ന കാഴ്ച തന്നെയാണ്.

ശരിക്കുള്ള ഹിമാലയന്‍ ഉപ്പിന്‍റെ ഉറവിടം ഹിമാലയത്തിന്‍റെ ഭാഗമായ പാകിസ്ഥാനിലെ ഖേവ്‍ര എന്ന പ്രദേശമാണ്. കറിയുപ്പുമായി സാമ്യമുള്ള ഇവക്ക് മിനറല്‍സ് അടങ്ങിയതിനാലാണ് ചെറിയ പിങ്ക് നിറം കിട്ടാന്‍ കാരണം.

Tags:    

Similar News